
അടുത്ത അധ്യയനവർഷം മുതൽ സ്കൂൾ പാഠ്യപദ്ധതിയിൽ നിർമിതബുദ്ധി (എഐ) ഉൾപ്പെടുത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. മൂന്നാം ക്ലാസുമുതൽ നിർമിതബുദ്ധി പാഠ്യപദ്ധതിയിലുണ്ടാവും. മൂന്നു വർഷത്തിനുള്ളിൽ അധ്യാപകർക്കും വിദ്യാർഥികൾക്കും പുതിയ സാങ്കേതികവിദ്യയിൽ പരിശീലനം നൽകാനാണ് തീരുമാനം. പാഠ്യപദ്ധതിക്കാവശ്യമായ സിലബസ് സിബിഎസ്ഇ തയ്യാറാക്കും. എഐ ടൂൾ ഉപയോഗിക്കുന്നതിന് അധ്യാപകർക്ക് പരിശീലനം നൽകും.
പാഠ്യപദ്ധതികൾ തയ്യാറാക്കാൻ അധ്യാപകർക്ക് AI ഉപകരണങ്ങൾ ഉപയോഗിക്കുന്നതിനുള്ള പൈലറ്റ് പ്രോജക്റ്റ് നടന്നുകൊണ്ടിരിക്കുകയാണ് സ്കൂൾ വിദ്യാഭ്യാസ സെക്രട്ടറി സഞ്ജയ് കുമാർ വ്യക്തമാക്കി. നിലവിൽ, 18,000‑ത്തിലധികം സിബിഎസ്ഇ സ്കൂളുകളിൽ AI ആറാം ക്ലാസ് മുതൽ 15 മണിക്കൂറുള്ള മൊഡ്യൂളുകളുള്ള നൈപുണ്യ വിഷയമായി നൽകുന്നുണ്ട്. 9 മുതൽ 12 വരെയുള്ള ക്ലാസുകളിൽ ഇവ ഓപ്ഷണൽ വിഷയമാണ്.
എഐയും തൊഴിലും സംബന്ധിച്ച നിതി ആയോഗ് റിപ്പോർട്ട് പുറത്തിറക്കുന്ന ചടങ്ങിലാണ് സ്കൂൾ വിദ്യാഭ്യാസ സെക്രട്ടറി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഏകദേശം രണ്ട് ദശലക്ഷം പരമ്പരാഗത ജോലികൾക്ക് ഇല്ലാതാകാനും എട്ട് ദശലക്ഷം പുതിയ റോളുകൾ പുതുതായി വരാനും വരുംകാലങ്ങളിൽ സാധ്യതയുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.