1 January 2026, Thursday

Related news

December 31, 2025
December 31, 2025
December 30, 2025
December 28, 2025
December 27, 2025
December 25, 2025
December 22, 2025
December 22, 2025
December 22, 2025
December 22, 2025

ഓടുന്ന കാറില്‍ കുട്ടികളുടെ സാഹസികയാത്ര; ശ്രദ്ധിക്കാതെ ഡ്രൈവര്‍

Janayugom Webdesk
ആര്യമ്പാവ്
August 28, 2025 8:57 am

ഓടിക്കൊണ്ടിരിക്കുന്ന കാറിൽ കയ്യും തലയും പുറത്തിട്ട് കുട്ടികളുടെ സാഹസിക യാത്ര. പാലക്കാട് ആര്യമ്പാവിനും കരിങ്കലത്താണിക്കുമിടയിലാണ് കുട്ടികളുടെ സാഹസിക യാത്ര. ഇന്നലെ ഉച്ചയോടെയാണ് സംഭവം.പുറകില്‍ വന്ന മറ്റു യാത്രക്കാരാണ് അപകട യാത്രയുടെ ദൃശ്യങ്ങൾ പകർത്തിയത്. പെരിന്തൽമണ്ണ രജിസ്ട്രേഷനിലുള്ള കാറാണ്. കുട്ടികൾ കയ്യും തലയും പുറത്തിട്ടത് ഡ്രൈവർ ശ്രദ്ധിക്കുകയോ പിന്‍തിരിപ്പിക്കാന്‍ ശ്രമിക്കുകയോ ചെയ്തില്ലെന്ന് ദൃശ്യം പകര്‍ത്തിയവര്‍ പറയുന്നു. 

വിൻഡ‍ോയിലൂടെ ശരീരത്തിന്റെ പകുതിയോളം പുറത്തിട്ട് കൈവീശിയായിരുന്നു കുട്ടികളുടെ അപകട കളി. പത്ത് വയസോളം പ്രായമുള്ള കുട്ടികളാണ് ഇത്തരത്തിൽ ചെയ്യുന്നത്. ദൃശ്യങ്ങൾ പകർത്തിയവർ പൊലീസിനും മോട്ടോർ വാഹന വകുപ്പിനും കൈമാറിയിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.