26 June 2024, Wednesday
KSFE Galaxy Chits

വായനാ ദിനത്തിൽ കുട്ടികളുടെ 
സർഗസംഗമം

Janayugom Webdesk
ആലപ്പുഴ
April 23, 2022 6:46 pm

വായനാ ദിനത്തിൽ ആലപ്പുഴ നഗരസഭയുടെ നേതൃത്വത്തിൽ കുട്ടികളുടെ സർഗ്ഗ സംഗമം നടന്നു. വിപ്ലവ ഗായിക പി കെ മേദിനി ഉദ്ഘാടനം ചെയ്തു. നഗരസഭ അദ്ധ്യക്ഷ സൗമ്യാരാജ് അദ്ധ്യക്ഷയായിരുന്നു. പുന്നപ്ര ജ്യോതികുമാർ സർഗ്ഗ സംഗമം നയിച്ചു. കുട്ടികൾക്കായി ഒട്ടനവധി രസകരങ്ങളായ മത്സരങ്ങൾ ഉണ്ടായിരുന്നു. നഗരസഭ ടൗൺ ഹാളിൽ നടന്ന പരിപാടിയിൽ 300 ഓളം കുട്ടികൾ പങ്കെടുത്തു. മത്സര വിജയികൾക്ക് സമ്മാനദാനം നടത്തി.

ഉപാദ്ധ്യക്ഷൻ പി എസ് എം ഹുസൈൻ വായന സന്ദേശം നൽകി. വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ആർ വിനീത സ്വാഗതം പറഞ്ഞു. ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ ബീന രമേശ്, കൗൺസിലർമാരായ ബി നസീർ, ഗോപിക വിജയപ്രസാദ്, എ എസ് കവിത, സിമി ഷാഫി ഖാൻ, രാജി രജികുമാർ, സുമം സ്കന്ദൻ, ആർ രമേഷ് കവികളും കലാകാരന്മാരുമായ സുനിത ബഷീർ, ഡി ബി അജിത് കുമാർ, ജോസ് കുട്ടി, ടി മോഹനൻ, ജോൺ പൂക്കായി, വിനോദ്, ജയപ്രകാശ്, സുനിൽ കലാകേന്ദ്ര എന്നിവർ സംസാരിച്ചു. പി കെ മേദിനി, പുന്നപ്ര ജ്യോതികുമാർ, സോബി മാറാത്തുകുളം എന്നിവരെ ചടങ്ങിൽ ആദരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.