
ട്രംപ് ഭരണകൂടം തായ്‌വാനിലേക്കുള്ള ആയുധ പാക്കേജിന് അംഗീകാരം നൽകിയതിന് പിന്നാലെ യുഎസ് പ്രതിരോധ സ്ഥാപനങ്ങൾക്ക് മേൽ ചൈന ഉപരോധം ഏർപ്പെടുത്തി. തായ്‌വാൻ വിഷയത്തിൽ ചൈനയെ പ്രകോപിപ്പിക്കാനുള്ള ഏതൊരു ശ്രമത്തിനും ശക്തമായ തിരിച്ചടി നൽകുമെന്ന് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. 20 അമേരിക്കൻ സൈനിക അനുബന്ധ സ്ഥാപനങ്ങൾക്കും 10 മുതിർന്ന എക്സിക്യൂട്ടീവുകൾക്കുമെതിരെയാണ് ഉപരോധം പ്രഖ്യാപിച്ചത്.
ചെെനീസ് ദേശീയ താല്പര്യത്തിന്റെ കാതലായ ഭാഗമാണ് തായ‍്‍വാന്‍. യുഎസ് — ചെെന ബന്ധത്തില്‍ തായ‍്‍വാന്‍ ഒരു വിഷയമാകരുതെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ദേശീയ പരമാധികാരം, സുരക്ഷ, പ്രദേശിക സമഗ്രത എന്നിവ ശക്തമായി സംരക്ഷിക്കുന്നതിനുള്ള ദൃഢമായ നടപടികൾ തുടരുമെന്ന് ചൈന പ്രസ്താവനയിൽ പറഞ്ഞു. തായ‍്‍വാനിലേക്കുള്ള 11.1 ബില്യണ്‍ ഡോളറിന്റെ റെക്കോഡ് ആയുധ പാക്കേജിനാണ് യുഎസ് കഴിഞ്ഞദിവസം അംഗീകാരം നല്‍കിയത്. ബൈഡൻ ഭരണകാലത്ത് അനുവദിച്ച 8.4 ബില്യൺ ഡോളറിന്റെ ആയുധ വില്പനയെ മറികടക്കുന്നതാണ് നിലവിലെ പാക്കേജ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.