23 June 2024, Sunday

Related news

May 27, 2024
April 21, 2024
March 13, 2024
March 13, 2024
March 7, 2024
February 21, 2024
January 20, 2024
January 17, 2024
December 2, 2023
November 29, 2023

സായുധ ആക്രമണം നടത്താന്‍ ശേഷിയുള്ള റോബോട്ടുകളെ വിന്യസിക്കാനൊരുങ്ങി ചെെന

Janayugom Webdesk
ബെയ‍്ജിങ്
May 27, 2024 10:24 pm

തായ‍്‍വാനുമായി ബന്ധപ്പെട്ട പിരിമുറുക്കങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആധുനിക യുദ്ധതന്ത്രങ്ങള്‍ അവതരിപ്പിച്ച് ചെെന. കംബോഡിയയുമായി അടുത്തിടെ നടത്തിയ സംയുക്ത സെെനികാഭ്യാസത്തിനിടെ സായുധ ആക്രമണ ദൗത്യങ്ങൾ നടത്താൻ കഴിയുന്ന റോബോട്ടുകളെയും ചെെന പ്രദര്‍ശിപ്പിച്ചിരുന്നു. റോബോട്ടിക് ഡോഗ് എന്ന് വിളിക്കുന്ന യന്ത്രോപകരണത്തിന്റെ ചിത്രങ്ങള്‍ ദേശീയ മാധ്യമമായ ഗ്ലോബല്‍ ടെെംസ് പുറത്തുവിട്ടു. ചൈന, അമേരിക്ക ഉള്‍പ്പെടെയുള്ള വികസിത രാജ്യങ്ങള്‍ യുദ്ധങ്ങളിൽ വിന്യസിക്കാൻ കഴിയുന്ന റോബോട്ടുകളെ വികസിപ്പികുകയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

15 കിലോഗ്രാം ഭാരമുള്ള ചെെനയുടെ റോബോട്ടിക് ഡോഗിന് ദീര്‍ഘദൂരത്തിലുള്ള ശത്രുസാന്നിധ്യം തിരിച്ചറിയാന്‍ കഴിയുന്ന സെന്‍സിങ് സംവിധാനമുണ്ട്. രണ്ട് മുതൽ നാല് മണിക്കൂർ വരെ പ്രവർത്തിക്കാൻ സഹായിക്കുന്ന ബാറ്ററി, മുന്നോട്ടും പിന്നോട്ടുമുള്ള അനായസം ചലിക്കാനുള്ള കഴിവ്, കുറഞ്ഞ സമയത്തിനുള്ളിൽ ലക്ഷ്യത്തിലെത്താനുള്ള തടസങ്ങൾ ഒഴിവാക്കി ലക്ഷ്യസ്ഥാനത്ത് എത്താനുള്ള സംവിധാനം എന്നിവയും റോബോട്ടിക് ഡോ­­­ഗിന്റെ സവിശേഷതകളാണ്.

റിമോട്ട് കൺട്രോൾ ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന റോബോ­­­ട്ടിന് തത്സമയം ക­മാന്‍ഡ് സെന്ററിലേക്ക് വിവരം നല്‍കാനും സാധിക്കും.
ക്യൂബിഎസ്-95 തോക്ക് ഉപയോഗിക്കാനുള്ള ശേഷിയുണ്ട്. റോബോട്ട് ഡോഗിന്റെ ഏറ്റവും വലിയ പതിപ്പിന് 50 കിലോഗ്രാമില്‍ കൂടുതല്‍ ഭാരമുണ്ട്. സെെനികാഭ്യാസത്തില്‍ അവതരിപ്പിച്ചതോടെ റോബോട്ടുകളെ ഉടന്‍തന്നെ സംഘര്‍ഷമേഖലയില്‍ വിന്യസിക്കുമെന്നാണ് സൂചന.

Eng­lish Summary:China is set to deploy robots capa­ble of car­ry­ing out armed attacks
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.