യുഎസിന്റെ പകരച്ചുങ്കത്തിന് അതേനാണയത്തില്‍ മറുപടി നല്‍കി ചൈന. ഈ മാസം 10 മുതൽ യുഎസ് ഉല്പന്നങ്ങളുടെ എല്ലാ ഇറക്കുമതിക്കും 34 ശതമാനം തീരുവ ചുമത്തുമെന്ന് ചൈന പ്രഖ്യാപിച്ചു. യുഎസിൽ നിന്നുള്ള എല്ലാ ഇറക്കുമതി ഉല്പന്നങ്ങൾക്കും, നിലവിലുള്ള താരിഫ് നിരക്കിന് പുറമേ 34 ശതമാനം അധിക താരിഫ് ചുമത്തുമെന്ന് ധനകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. മാഗ്നറ്റിക് റെസൊണൻസ് ഇമേജിങ്ങിൽ സാധാരണയായി ഉപയോഗിക്കുന്ന ഗാഡോലിനിയം, ഇലക്ട്രോണിക്സ് ഉപകരണങ്ങളില്‍ ഉപയോഗിക്കുന്ന യിട്രിയം എന്നിവയുൾപ്പെടെ ഏഴ് അപൂർവ ഭൗമമൂലകങ്ങൾക്ക് ചൈനീസ് വാണിജ്യ മന്ത്രാലയം കയറ്റുമതി നിയന്ത്രണങ്ങളും ഏർപ്പെടുത്തി. ഇതിന് പുറമെ യുഎസിന്റെ താരിഫുകൾക്കെതിരെ ലോക വ്യാപാര സംഘടനയില്‍ കേസ് നല്‍കിയതായും മന്ത്രാലയം അറിയിച്ചു.
ഇറക്കുമതികൾക്കെല്ലാം 10 ശതമാനം തീരുവയും ചൈനയും ഇന്ത്യയുമടക്കം പ്രധാന വ്യാപാര പങ്കാളികൾക്കെല്ലാം അധിക തീരുവകളും ഏർപ്പെടുത്തി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് ആഗോള വ്യാപാര യുദ്ധത്തിന് തുടക്കമിട്ടത്. നിലവിലുള്ള തീരുവയ്ക്ക് പുറമേ, ചൈനയ്ക്ക് മേൽ 34 ശതമാനം പകരച്ചുങ്കമാണ് ട്രംപ് പ്രഖ്യാപിച്ചത്. ഇന്ത്യക്കുമേല്‍ 26 ശതമാനവും ചുമത്തി. നേരത്തെ വൈറ്റ് ഹൗസ് രേഖകള്‍ പ്രകാരം ഇന്ത്യയില്‍ 27 ശതമാനം തീരുവ ചുമത്തിയിരുന്നുവെങ്കിലും ഇത് 26 ശതമാനമായി കുറയ്ക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.