ഇന്ത്യന്‍ ആര്‍മി ചിനാര്‍ കോറിന്റെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം പേജുകള്‍ പുനഃസ്ഥാപിച്ചു. ശ്രീനഗര്‍ ആസ്ഥാനമായ ചിനാര്‍ കോറിന്റെ പേജുകള്‍ ജനുവരി 28 മുതല്‍ ലഭ്യമായിരുന്നില്ല. വാര്‍ത്തകള്‍ പുറത്തുവന്നതിനെത്തുടര്‍ന്ന് ആര്‍മി ഹെഡ്ക്വാര്‍ട്ടേഴ്സ് ഇടപെട്ടിരുന്നു. ഇന്നലെ ആദ്യം ഇന്‍സ്റ്റഗ്രാം അക്കൗണ്ടും, ഒരു മണിക്കൂറിന് ശേഷം ഫേസ്ബുക്ക് അക്കൗണ്ടും അണ്‍ബ്ലോക്ക് ചെയ്ത് ലഭിക്കുകയായിരുന്നു.
അക്കൗണ്ടുകള്‍ തടഞ്ഞതിനുള്ള കാരണം എന്താണെന്ന് വ്യക്തമല്ല. മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായ ഉള്ളടക്കം ഉണ്ടായിട്ടുണ്ടെന്ന് ബന്ധപ്പെട്ട സോഷ്യല്‍ മീഡിയ കമ്പനികള്‍ അറിയിച്ചിട്ടുണ്ടെങ്കിലും ഏത് പോസ്റ്റിലാണ് അവയെന്ന് വ്യക്തമാക്കിയിട്ടില്ലെന്ന് ആര്‍മി കേന്ദ്രങ്ങള്‍ അറിയിച്ചു.
English Summary: Chinar Core’s social media accounts have been restored
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.