23 January 2026, Friday

Related news

January 23, 2026
January 16, 2026
January 12, 2026
January 7, 2026
January 6, 2026
January 6, 2026
January 6, 2026
December 31, 2025
December 29, 2025
December 26, 2025

യുഎസില്‍ നിന്നുള്ള ഇറക്കുമതിക്ക് 125 ശതമാനം തീരുവ ഏര്‍പ്പെടുത്തി ചൈനീസ് വാണിജ്യമന്ത്രാലയം

Janayugom Webdesk
ന്യൂഡല്‍ഹി
April 11, 2025 3:55 pm

ഇറക്കുമതി തീരുവ 145 ശതമാനം ഏര്‍പ്പെടുത്തിയ അമേരിക്കന്‍ നടപടിക്കെതിരെ അതേ നാണയത്തില്‍ തിരിച്ചടിച്ച് ചൈന. യുഎസില്‍ നിന്നുള്ള ഇറക്കുമതിക്ക് 125 ശതമാമനം തീരുവ ഏര്‍പ്പെുത്തിയതായി ചൈനീസ് വാണിജ്യമന്ത്രാലയം അറിയിച്ചു. യുഎസ് താരിഫ് വര്‍ധനവിനെതിരെ ലോക വ്യാപാര സംഘടനയില്‍ കേസ് ഫയല്‍ ചെയ്തതതായും ചൈന അറയിച്ചു.ട്രംപ് ഉയര്‍ന്ന തീരുവ പ്രഖ്യാപിച്ചതിനു പിന്നാലെ യുഎസില്‍ നിന്നുള്ള ഇറക്കുമതിക്ക് ചൈന 84 ശതമാനം നികുതി പ്രഖ്യാപിച്ചിരുന്നു. 

ഇതിനെത്തുടര്‍ന്ന് അമേരിക്ക വീണ്ടും നികുതി കൂട്ടി. ഇതിനു തിരിച്ചടിയായാണ് ഇപ്പോഴത്തെ നടപടി. ചൈനയ്ക്കുമേലുള്ള യുഎസിന്റെ പകരച്ചുങ്കം അടിസ്ഥാനരഹിതമാണെന്നും ഏകപക്ഷീയമായ ഭീഷണിപ്പെടുത്തല്‍ രീതിയാണെന്നുമായിരുന്നു ചൈനീസ് വാണിജ്യകാര്യമന്ത്രാലയത്തിന്റെ പ്രതികരണം.

ചൈനീസ് ഉത്പന്നങ്ങള്‍ക്ക് മുന്‍കൂട്ടി നിശ്ചയിച്ച 104 ശതമാനത്തില്‍നിന്ന് 125 ശതമാനമായി തീരുവ ഉയര്‍ത്തിയതായി കഴിഞ്ഞദിവസം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നിലവില്‍ അമേരിക്കയിലേക്കുള്ള എല്ലാ ഇറക്കുമതിക്കുമുള്ള 20 ശതമാനം നികുതി കൂടി ബാധകമാണെന്നും അതിനാല്‍ ചൈനീസ് ഉത്പന്നങ്ങള്‍ക്കുള്ള യഥാര്‍ഥ തീരുവ 145 ശതമാനമാണെന്നുമായിരുന്നു വൈറ്റ് ഹൗസിന്റെ വിശദീകരണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.