പാകിസ്ഥാൻ ഭീകരന്‍ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള ഭീകരനായി പ്രഖ്യാപിച്ചു. പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലഷ്കർ ഇ തൊയ്ബ തലവനാണ് അബ്ദുൾ റഹ്മാൻ മക്കി. മക്കിയെ അന്താരാഷ്ട്ര ഭീകരപ്പട്ടികയിൽ ഉൾപ്പെടുത്തിയതായി യുഎൻ അറിയിച്ചു.
മക്കിയെ ഭീകരപ്പട്ടികയിൽ ഉൾപ്പെടുത്തുന്നതിനെ ചൈന എതിർത്തിരുന്നു. ആഭ്യന്തര നിയമങ്ങൾ പ്രകാരം മക്കിയെ ഇന്ത്യയും യുഎസും ഭീകരവാദ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അമേരിക്ക 16 കോടിയാണ് മക്കിയുടെ തലയ്ക്ക് വിലയിട്ടിരിക്കുന്നത്. ഭീകരവാദ പ്രവർത്തനങ്ങൾക്കു വേണ്ടി ഫണ്ട് സ്വരൂപിക്കുന്നതും ജമ്മു കശ്മീരിലടക്കം ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതുമെല്ലാം മക്കിയുടെ നേതൃത്വത്തിലാണെന്ന് കണ്ടെത്തിയിരുന്നു. മുംബൈ ഭീകരാക്രമണത്തിന്‍റെ മുഖ്യ സൂത്രധാരൻ ഹാഫിസ് സയീദിന്റെ ഭാര്യാ സഹോദരനാണ് ഇയാള്‍.
English Summary: China’s objection did not bear fruit: Pakistan declared terrorist Makki as a global terrorist
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.