21 November 2024, Thursday
KSFE Galaxy Chits Banner 2

Related news

November 12, 2024
November 12, 2024
October 30, 2024
October 29, 2024
October 29, 2024
October 23, 2024
October 16, 2024
September 10, 2024
September 8, 2024
July 18, 2024

രണ്ടാം വര്‍ഷവും ചൈനയിലെ ജനസംഖ്യയില്‍ ഇടിവ്

Janayugom Webdesk
ബെയ്ജിങ്
January 17, 2024 9:04 pm

തുടര്‍ച്ചയായ രണ്ടാമത്തെ വര്‍ഷവും ചൈനയിലെ ജനസംഖ്യയില്‍ ഇടിവ് രേഖപ്പെടുത്തി. ജനസംഖ്യാ വര്‍ധനവിന് വേണ്ടിയുള്ള ശക്തമായ പ്രചരണങ്ങള്‍ തുടരുന്നതിനിടെയാണ് ചൈനയില്‍ വീണ്ടും ജനസംഖ്യാ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ചൈനയിലെ ജനസംഖ്യ നിരക്ക് 140.96 കോടിയായിരുന്നു. 2022 അവസാനത്തെ അപേക്ഷിച്ച് 20.8 ലക്ഷത്തിന്റെ കുറവാണുണ്ടായതെന്ന് നാഷണൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് റിപ്പോര്‍ട്ട് ചെയ്തു.

1960ലാണ് ചൈനയിൽ ആദ്യമായി ജനസംഖ്യയിൽ ഇടിവ് സംഭവിക്കുന്നത്. മുൻവർഷത്തെക്കാൾ 8,50,000 ആളുകളുടെ വ്യത്യാസമുണ്ടായിരുന്നു. അതിന് ശേഷം അത്തരത്തിലൊരു ഇടിവ് സംഭവിക്കുന്നത് 2023ലാണ്. 2022‑ൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഇടിവിന്റെ ഇരട്ടിയിലധികമായിരുന്നു കഴിഞ്ഞ വർഷത്തെ ഇടിവ് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

ജനനനിരക്കിലും റെക്കോഡ് ഇടിവാണുണ്ടായിരിക്കുന്നത്. ആയിരത്തില്‍ 6.39 ആയാണ് ജനന നിരക്ക് കുറഞ്ഞത്. 2022ല്‍ ഇത് 6.77 ആയിരുന്നു. 1949ല്‍ ചൈന സ്ഥാപിതമായതിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ ജനന നിരക്കാണിത്. 90.2 ലക്ഷം കുട്ടികളാണ് കഴിഞ്ഞ വര്‍ഷം ജനിച്ചത്. 2022ല്‍ 95.6 ലക്ഷമായിരുന്നു. 1980കളിൽ അമിത ജനസംഖ്യ ഭീതികൾക്കിടയിൽ അടിച്ചേൽപ്പിക്കപ്പെട്ട ഒറ്റക്കുട്ടി നയം 2016 ലാണ് ചൈന അവസാനിപ്പിച്ചത്. 2021ൽ ഒരു കുടുംബത്തിന് മൂന്ന് കുട്ടികൾ നയം ഉള്‍പ്പെടെ നിരവധി സബ്സിഡികളും ആനുകൂല്യങ്ങളും നടപ്പാക്കിയിരുന്നു.

Eng­lish Sum­ma­ry; Chi­na’s pop­u­la­tion declines for sec­ond year

You may also like this video

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.