23 January 2026, Friday

Related news

January 23, 2026
January 20, 2026
January 18, 2026
January 16, 2026
January 13, 2026
January 13, 2026
January 11, 2026
January 9, 2026
January 2, 2026
December 30, 2025

ആദ്യ ദിനം 84 കോടിക്ക് മുകളിൽ ആഗോള ഗ്രോസ് കളക്ഷനുമായി ചിരഞ്ജീവി- അനിൽ രവിപുടി ചിത്രം ‘മന ശങ്കര വര പ്രസാദ് ഗാരു’

Janayugom Webdesk
January 13, 2026 5:00 pm

തെലുങ്ക് മെഗാസ്റ്റാർ ചിരഞ്ജീവിയെ നായകനാക്കി അനിൽ രവിപുടി ഒരുക്കിയ ‘മന ശങ്കര വര പ്രസാദ് ഗാരു’ ബോക്സ് ഓഫീസിൽ നേടിയത് ബ്ലോക്ക്ബസ്റ്റർ തുടക്കം. ജനുവരി 12 ന് ആഗോള റിലീസായി എത്തിയ ചിത്രം, ജനുവരി പതിനൊന്നിന് രാത്രി നടന്ന പ്രീമിയർ ഷോസ് അടക്കം നേടിയ ഓപ്പണിങ് ആഗോള ഗ്രോസ് 84 കോടിക്ക് മുകളിൽ. ചിരഞ്ജീവിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ഓപ്പണിങ് ആണ് ചിത്രം നേടിയത്. സാഹു ഗരപതിയുടെ ഷൈൻ സ്ക്രീൻ ബാനറും സുഷ്മിത കൊണിഡെലയുടെ ഗോൾഡ് ബോക്സ് എന്റർടൈൻമെൻറ്സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ശ്രീമതി അർച്ചനയാണ് ചിത്രം അവതരിപ്പിക്കുന്നത്. 

488.32K ടിക്കറ്റുകളാണ് 24 മണിക്കൂർ കൊണ്ട് ചിത്രത്തിന്റേതായി ബുക്ക് മൈ ഷോ വഴി വിറ്റഴിഞ്ഞത്. ഒരു പ്രാദേശിക ഭാഷ ചിത്രം നേടുന്ന ഏറ്റവും വലിയ ഓപ്പണിങ്ങുകളിൽ ഒന്നാണ് ചിത്രം ഇന്ത്യയിലും വിദേശത്തും സ്വന്തമാക്കിയത്. പക്കാ ഫാമിലി എന്റെർറ്റൈനെർ ആയി ഒരുക്കിയ ചിത്രത്തിന് ഗംഭീര പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ചിരഞ്ജീവിയുടെ മാസ്സിനൊപ്പം കോമഡിയും ഉപയോഗിച്ച ചിത്രം എല്ലാത്തരം പ്രേക്ഷകരേയും ഒരുപോലെ തൃപ്തിപ്പെടുത്തിയാണ് കുതിപ്പ് തുടരുന്നത്. 

തെന്നിന്ത്യൻ സൂപ്പർ നായികാതാരമായ നയൻ‌താരയാണ് ചിത്രത്തിലെ നായികാ വേഷം ചെയ്തിരിക്കുന്നത്. തെലുങ്ക് സൂപ്പർതാരം വെങ്കിടേഷ് ചിത്രത്തിൽ അതിഥി താരമായും എത്തിയിട്ടുണ്ട്. ഒരു സ്റ്റൈലിഷ് മാസ് ഫാമിലി കോമഡി എന്റർടൈനറായ ചിത്രം സംക്രാന്തിക്ക് ബോക്സ് ഓഫീസിൽ റെക്കോർഡ് പ്രകടനമാണ് നടത്തുന്നത്. കുടുംബ പ്രേക്ഷകരുടെ വമ്പൻ പിന്തുണയാണ് ആദ്യ ദിനം മുതൽ തന്നെ ചിത്രത്തിന് ലഭിക്കുന്നത്. തിങ്കളാഴ്ച റിലീസ് ചെയ്തിട്ടും വമ്പൻ ആഗോള ഓപ്പണിങ് നേടിയ ചിത്രം, വീക്കെൻഡ് റിലീസ് ചെയ്താൽ മാത്രമേ വമ്പൻ കളക്ഷൻ നേടാൻ കഴിയു എന്ന വിശ്വാസങ്ങളെയും കാറ്റിൽ പറത്തി. രണ്ടാം ദിനം ഗംഭീര ബുക്കിംഗ് ആണ് ചിത്രം സ്വന്തമാക്കിയത്. സംക്രാന്തി വീക്കെൻഡിൽ ഇതോടെ ചിത്രം പുത്തൻ റെക്കോർഡുകൾ സൃഷ്ടിക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. 

നോർത്ത് അമേരിക്കയിൽ ആദ്യ ദിനം തന്നെ 1.7 മില്യൺ ഡോളർ കളക്ഷൻ നേടിയ ചിത്രം ഇതോടെ ചിരഞ്ജീവിയുടെ കരിയറിലെ ഏറ്റവും വലിയ നോർത്ത് അമേരിക്ക ഗ്രോസ്സർ ആയിക്കഴിഞ്ഞു. രണ്ടാം ദിനം തുടങ്ങുമ്പോൾ തന്നെ ചിത്രം നോർത്ത് അമേരിക്കൻ മാർക്കറ്റിൽ നിന്ന് 2 മില്യണും കടന്നിട്ടുണ്ട്. കാതറീൻ ട്രീസ, വിടിവി ഗണേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

ഛായാഗ്രഹണം- സമീർ റെഡ്‌ഡി, സംഗീതം- ഭീംസ് സിസിറോളിയോ, എഡിറ്റർ-തമ്മിരാജു, എഴുത്തുകാർ‑എസ്. കൃഷ്ണ, ജി. ആദി നാരായണ, പ്രൊഡക്ഷൻ ഡിസൈനർ- എ എസ് പ്രകാശ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-എസ് കൃഷ്ണ, വിഎഫ്എക്സ് സൂപ്പർവൈസർ– ലവൻ, കുശൻ (ഡിടിഎം), നരേന്ദ്ര ലോഗിസ, ലൈൻ പ്രൊഡ്യൂസർ-നവീൻ ഗരപതി, അധിക സംഭാഷണങ്ങൾ-അജ്ജു മഹാകാളി, തിരുമല നാഗ്, ചീഫ് കോ ഡയറക്ടർ-സത്യം ബെല്ലംകൊണ്ട, മാർക്കറ്റിംഗ്- ഹാഷ്ടാഗ് മീഡിയ, പിആർഒ- ശബരി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.