ഭോപ്പാലില്‍ ക്ലോറിന്‍ വാതക ചോര്‍ച്ചയെ തുടര്‍ന്ന് കുട്ടികളുള്‍പ്പെടെ ചികിത്സ തേടി. രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ 15 പേര്‍ക്കാണ് ആരോഗ്യപ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. നഗരത്തിലെ മദര്‍ ഇന്ത്യ കോളനിയിലെ വെള്ളം ശുചീകരിക്കാനുള്ള ടാങ്കില്‍നിന്നാണ് വാതകം ചോര്‍ന്നത്. ബുധനാഴ്ച വൈകിട്ടോടെ പ്രദേശത്ത് വാതകത്തിന്റെ രൂക്ഷമായ ഗന്ധം പരന്നതിനു പിന്നാലെ പലര്‍ക്കും ചുമയും ഛര്‍ദിയും അനുഭവപ്പെട്ടു.
നാട്ടുകാരാണ് വാതക ചോര്‍ച്ച പോലീസിനെയും അഗ്‌നിശമനസേനയെയും അറിയിച്ചത്. അരമണിക്കൂറിനുള്ളില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയതായി ഭോപ്പാല്‍ കളക്ടര്‍ പ്രതികരിച്ചു.
English summary; Chlorine gas leak in Bhopal
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.