23 April 2025, Wednesday
KSFE Galaxy Chits Banner 2

Related news

February 11, 2025
January 25, 2025
December 29, 2024
August 26, 2024
August 4, 2024
December 26, 2023
October 21, 2023
May 18, 2023
April 27, 2023
March 16, 2023

വാതക ചോര്‍ച്ച; 30 പേര്‍ ആശുപത്രിയില്‍

Janayugom Webdesk
അമരാവതി
June 3, 2022 5:14 pm

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് പോറസ് ലബോറട്ടറീസ് എന്ന മരുന്ന് കമ്പനിയിൽ വാതക ചോര്‍ച്ച. വിഷവാതകം ശ്വസിച്ച അടുത്തുള്ള വസ്ത്ര നിര്‍മ്മാണ ശാലയിലെ 30 സ്ത്രീ തൊഴിലാളികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ സംസ്ഥാന മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു.

ആശുപത്രിയില്‍ പ്രവേശിപ്പിച്ച 30 സ്ത്രീകളും അബോധാവസ്ഥയിലായിരുന്നു. നിലവില്‍ ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. പോറസ് ലബോറട്ടറിയുടെ സ്‌ക്രബ്ബർ മേഖലയിലുണ്ടായ ചോർച്ചയാണ് സംഭവത്തിന് കാരണം.

സംഭവസമയത്ത് 1,800 തെഴിലാളികള്‍ വസ്ത്രനിര്‍മ്മാണ ശാലയിലുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. എല്ലാ തൊഴിലാളികളെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Eng­lish summary;30 work­ers fall ill after gas leak in Visakhapatnam

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.