തുര്‍ക്കിയിലുണ്ടായ ഭൂകമ്പത്തില്‍ കാണാതായ ഘാനയുടെ മുന്‍ ചെല്‍സി താരം ക്രിസ്റ്റ്യന്‍ അട്സുവിന്റെ (31) മൃതദേഹം കണ്ടെത്തി. അട്സു താമസിച്ചിരുന്ന വസതിയുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. 12 ദിവസത്തെ തെരച്ചിലിന് ഒടുവിലാണ് അറ്റ്സുവിന്റെ മൃതദേഹം കണ്ടെത്തിയത്.
ഫെബ്രുവരി ആറ് മുതലാണ് താരത്തെ കാണാതായത്. താരം താമസിച്ചിരുന്ന തെക്കൻ തുർക്കിയിലെ ഹതായിലിലുള്ള കെട്ടിടം ഭൂകമ്പത്തിൽ തകർന്നത് മുതൽ അട്സുവിനെ കാണാതായിരുന്നു. അപകടം നടക്കുമ്പോൾ ഒരു അപാർട്മെന്റിന്റെ 12 ആം നിലയിൽ ആയിരുന്നു അട്സു എന്നാണ് റിപ്പോട്ടുകൾ.
ഘാന ദേശീയ ടീം അംഗമായ അട്സു നിലവില്‍ ടര്‍ക്കിഷ് സൂപ്പര്‍ ലീഗിലാണ് കളിച്ചിരുന്നത്. ടര്‍ക്കിഷ് സൂപ്പര്‍ ലീഗില്‍ ഹത്തായ്സ്പോറിന്റെ താരമായിരുന്നു.
English Summary: christian atsu found dead after turkey earthquake
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.