ഓണം ബമ്പർ വിജയമായതോടെ രണ്ടാമത്തെ വലിയ സമ്മാനത്തുകയുമായി സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ക്രിസ്മസ്-പുതുവത്സര ബമ്പ പുറത്തിറക്കി. ഒന്നാം സമ്മാനം 16 കോടി രൂപയാണ്. 25 കോടിയാക്കണമെന്നാണ് വിവിധ ഭാഗങ്ങളിൽ വന്ന നിർദേശമെങ്കിലും സർക്കാർ അംഗീകരിച്ചത് 16 കോടി രൂപയാണ്. ടിക്കറ്റ് വില 400 രൂപയായും ഉയർത്തി. കഴിഞ്ഞ വർഷങ്ങളിൽ 12 കോടി രൂപയായിരുന്നു ഒന്നാം സമ്മാനം. ടിക്കറ്റ് വില 300 രൂപയും.
രണ്ടാം സമ്മാനം- 10 ലക്ഷം വീതം 10 പേർക്ക്, മൂന്നാം സമ്മാനം- ഒരുലക്ഷം വീതം 20 പേർക്ക്. നിരവധി ചെറിയ സമ്മാനങ്ങളുമുണ്ട്. മുൻ വർഷങ്ങളിൽ ആറു പരമ്പരകളിലായാണ് ടിക്കറ്റ് പുറത്തിറക്കിയിരുന്നത്. എന്നാൽ ഇത്തവണ 10 പരമ്പരകളിലായി ഭാഗ്യക്കുറി വിപണിയിലുണ്ടാകും. ഇത്തവണ സമ്മാനങ്ങളും ഇരട്ടിയാക്കിയിട്ടുണ്ട്. 3,88,840 സമ്മാനങ്ങളാണുള്ളത്. പരമാവധി 90 ലക്ഷം ടിക്കറ്റുകൾ അച്ചടിക്കാനാണ് തീരുമാനം. ഘട്ടം ഘട്ടമായി വിൽപ്പനയ്ക്കനുസരിച്ചാണ് അച്ചടി ഉയർത്തുന്നത്. 16 കോടി രൂപയിൽ നിന്ന് 10 ശതമാനമായ 1.60 കോടി രൂപ എജന്റിന് കമ്മിഷനായി നൽകും. ബാക്കി തുകയിൽ നിന്ന് 30 ശതമാനം നികുതി കുറച്ച് 10. 08 കോടി രൂപ വിജയിക്ക് ലഭിക്കും. ജനുവരി 19നാണ് നറുക്കെടുപ്പ്. കഴിഞ്ഞ വർഷം 47,40, 000 ക്രിസ്മസ് ബമ്പർ ഭാഗ്യക്കുറികളാണ് അച്ചടിച്ചത്. ഇതിൽ 47,36,000 ടിക്കറ്റുകളും വിറ്റു. ഇത്തവണ സമ്മാനതുക ഉയർത്തിയതിനാൽ കൂടുതൽ പ്രതീക്ഷ നൽകുന്നുണ്ട്.
English Summary: Christmas and New Year bumper
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.