
ക്രിസ്മസ്, പുതുവത്സര സീസണുകളിലെ യാത്രാ തിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചു. വഡോദരയിൽ നിന്നും തെലങ്കാനയിലെ ചെർലപ്പള്ളിയിൽ നിന്നും കേരളത്തിലേക്ക് ട്രെയിനുകൾ സർവീസ് നടത്തും. വഡോദര‑കോട്ടയം പ്രത്യേക സർവീസ് ഈ മാസം 20 മുതൽ നാല് ശനിയാഴ്ചകളിൽ വഡോദരയിൽ നിന്ന് കോട്ടയത്തേക്ക് പ്രത്യേക ട്രെയിൻ സർവീസ് നടത്തും. വഡോദരയിൽ നിന്ന് ശനിയാഴ്ച രാവിലെ 9 മണിക്ക് പുറപ്പെടുന്ന ട്രെയിൻ, പിറ്റേന്ന് രാത്രി 7 മണിക്ക് കോട്ടയത്ത് എത്തും.
ഞായറാഴ്ചകളിൽ രാത്രി 9 മണിക്ക് കോട്ടയത്ത് നിന്ന് ആരംഭിക്കുന്ന മടക്ക സർവീസ്, ചൊവ്വാഴ്ച രാവിലെ 6.30 ന് വഡോദരയിൽ എത്തിച്ചേരും.
കാസർകോഡ്, കണ്ണൂർ, തലശ്ശേരി, കോഴിക്കോട്, തിരൂർ, ഷൊർണൂർ, തൃശൂർ, ആലുവ, എറണാകുളം ടൗൺ എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ. ചെർലപ്പള്ളി-മംഗലാപുരം പ്രത്യേക സർവീസ് തെലങ്കാനയിലെ ചെർലപ്പള്ളിയിൽ നിന്ന് മംഗലാപുരത്തേക്ക് ഈ മാസം 24, 28 തീയതികളിലും പ്രത്യേക ട്രെയിൻ അനുവദിച്ചിട്ടുണ്ട്. ചെർലപ്പള്ളിയിൽ നിന്ന് രാത്രി 11.30 ന് പുറപ്പെടുന്ന ട്രെയിൻ, രണ്ടാം ദിവസം രാവിലെ 6.05 ന് മംഗലാപുരത്ത് എത്തും. ഡിസംബർ 26, 30 തീയതികളിൽ രാവിലെ 9.55 ന് ആരംഭിക്കുന്ന മടക്ക സർവീസ്, പിറ്റേന്ന് വൈകീട്ട് 5 മണിക്ക് ചെർലപ്പള്ളിയിലെത്തും. പാലക്കാട്, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂർ, കാസർകോഡ് ആണ് കേരളത്തിലെ സ്റ്റോപ്പുകൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.