
ആസന്നമായ ക്രിസ്മസ്, പുതുവത്സര അവധിക്കാലത്ത് കേരളത്തിലേക്കുള്ള യാത്രക്കാരുടെ അമിതമായ തിരക്കും യാത്രാദുരിതവും പരിഹരിക്കുന്നതിനായി, രാജ്യത്തെ പ്രധാന മെട്രോ നഗരങ്ങളിൽ നിന്ന് കേരളത്തിലേക്ക് അടിയന്തരമായി പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പി സന്തോഷ് കുമാർ എം പി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചു.
അവധിക്കാലത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ നിലവിലുള്ള ട്രെയിനുകളിലെല്ലാം ടിക്കറ്റുകൾ ലഭ്യമല്ലാത്ത സ്ഥിതിയാണ്. ആയിരക്കണക്കിന് പ്രവാസികൾക്കും വിദ്യാർത്ഥികൾക്കും നാട്ടിലെത്താൻ കഴിയാത്ത സാഹചര്യം ഒഴിവാക്കാൻ, മതിയായ മുന്നറിയിപ്പോടെ പ്രത്യേക സർവീസുകൾ ഉടൻ പ്രഖ്യാപിക്കണം.
ഈ അവധിക്കാലത്ത് ലക്ഷക്കണക്കിന് ആളുകൾക്ക് സ്വന്തം വീടുകളിലേക്ക് സുരക്ഷിതമായും സൗകര്യപ്രദമായും എത്തിച്ചേരാനുള്ള യാത്രാക്ലേശം ലഘൂകരിക്കുന്നതിന്, കേന്ദ്രമന്ത്രിയുടെ സമയബന്ധിതവും നിർണായകവുമായ ഇടപെടൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി എം പി പ്രസ്താവനയിൽ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.