23 January 2026, Friday

Related news

January 23, 2026
January 21, 2026
January 21, 2026
January 20, 2026
January 15, 2026
January 15, 2026
January 15, 2026
January 14, 2026
January 13, 2026
January 11, 2026

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച വൈദികൻ അറസ്റ്റിൽ

Janayugom Webdesk
ശിവമോഗ
July 21, 2023 5:29 pm

പതിനേഴുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ വൈദികൻ അറസ്റ്റില്‍. കർണാടകയിലെ ശിവമോഗ ജില്ലയിലാണ് സംഭവം. ഫാദർ ഫ്രാൻസിസ് ഫെർണാണ്ടസിനെ കോട്ട പൊലീസാണ് അറസ്റ്റ് ചെയ്തത്. ബഞ്ചാര സമുദായത്തിൽപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. സേക്രഡ് ഹാർട്ട് കോളജിലെ അധ്യാപകനായ വൈദികൻ വിദ്യാർത്ഥിയായ പെൺകുട്ടിയെ പീഡിപ്പിച്ചുവെന്നാണ് പരാതി. പെണ്‍കുട്ടിയെ പ്രതി ജാതീയമായി അധിക്ഷേപിച്ചതായും പരാതിയില്‍ പറയുന്നു.

പെൺകുട്ടികളെ ശല്യം ചെയുന്നത് വൈദികന്റെ പതിവാണെന്ന് ബഞ്ചാര സമുദായ പ്രവർത്തകനായ ഗിരീഷ് ആരോപിച്ചു. അതേസമയം വൈദ്യപരിശോധനയ്ക്ക് ശേഷം ഇയാളെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

Eng­lish Sum­ma­ry: Church Priest Held For Minor Girl’s Abuse
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.