വടക്കൻ ജർമ്മൻ നഗരമായ ഹാംബർഗില്‍ പള്ളിയിലുണ്ടായ വെടിവയ്പ്പിൽ നിരവധിപ്പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഏഴ് പേർ കൊല്ലപ്പെട്ടതാതും നിരവധിപ്പേർക്ക് പരുക്കേറ്റതായുമാണ് പുറത്തുവരുന്ന വിവരം. ഗ്രോസ് ബോർസ്റ്റൽ ജില്ലയിലെ ഡീൽബോഗെ സ്ട്രീറ്റിലാണ് സംഭവം.
കഴിഞ്ഞദിവസം രാത്രി ഒമ്പത് മണിയോടെയായിരുന്നു വെടിവെയ്പ്പ് ഉണ്ടായതെന്നും വിവരം ലഭിച്ച ഉടൻ തന്നെ സംഭവ സ്ഥലത്ത് പൊലീസ് എത്തിയിരുന്നു. പ്രതികൾക്കായി തെരച്ചിൽ തുടരുകയാണ്. പ്രതികൾക്ക് രക്ഷപ്പെടാനുള്ള സാധ്യത കുറവായതിനാൽ വീടിന് പുറത്തിറങ്ങരുതെന്ന് പൊലീസ് പ്രദേശവാസികളോട് നിർദ്ദേശിച്ചു. ആക്രമണത്തിൽ ഹാംബർഗ് മേയർ പീറ്റർ ഷ്‌ചെൻഷർ ആശങ്ക രേഖപ്പെടുത്തി.
English Summary;Church shooting in Germany; Many people were killed
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.