10 December 2025, Wednesday

കങ്കണ റണൗട്ടിന്റെ മര്‍ദ്ദിച്ച് സിഐഎസ്എഫ് ഉദ്യോഗസ്ഥ

Janayugom Webdesk
ചണ്ഡീഗഡ്
June 6, 2024 8:13 pm

എംപിയായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ വിമാനത്താവളത്തില്‍ കങ്കണ റണൗട്ടിന്റെ കരണത്തടിച്ച് സിഐഎസ്എഫ് ഉദ്യോഗസ്ഥ. ചണ്ഡീഗഢ് വിമാനത്താവളത്തില്‍ വെച്ചാണ് സംഭവം. സുരക്ഷാ പരിശോധന നടത്തുന്നതിനിടെ കുല്‍വിന്ദര്‍ കൗര്‍ കങ്കണയുടെ മുഖത്തടിക്കുകയായിരുന്നു. കര്‍ഷക സമരത്തെക്കുറിച്ച് കങ്കണ മുമ്പ് നടത്തിയ പരാമര്‍ശമാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥയെ പ്രകോപിപ്പിച്ചത് എന്നാണ് സൂചന. പ്രതിഷേധിക്കുന്ന കര്‍ഷകരെല്ലാം ഖലിസ്ഥാനികളാണെന്ന് കങ്കണ പറഞ്ഞിരുന്നു. 

ഡല്‍ഹിയിലേയ്ക്ക് തിരിക്കാനായി ചണ്ഡീഗഡ് വിമാനത്താവളത്തിലെത്തിയ താനുമായി കുല്‍വിന്ദര്‍ വാക്ക്തര്‍ക്കത്തില്‍ ഏര്‍പ്പെട്ടുവെന്നും മര്‍ദ്ദിച്ചെന്നുമാണ് കങ്കണയുടെ ആരോപണം. സിഐഎസ്എഫ് ഡയറക്ടര്‍ ജനറല്‍ നിന സിങ്ങിനും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും കങ്കണ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കുല്‍വിന്ദര്‍ കൗറിനെ ചോദ്യം ചെയ്തിട്ടുണ്ട്. ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ നിന്നുള്ള കന്നി അങ്കത്തില്‍ കങ്കണ റണൗട്ട് കോണ്‍ഗ്രസിലെ വിക്രമാദിത്യ സിങിനെ പരാജയപ്പെടുത്തിയിരുന്നു. 

Eng­lish Summary:CISF offi­cer beat­en up by Kan­gana Ranaut
You may also like this video

Kerala State - Students Savings Scheme

TOP NEWS

December 10, 2025
December 10, 2025
December 10, 2025
December 10, 2025
December 10, 2025
December 9, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.