22 January 2026, Thursday

Related news

January 22, 2026
January 22, 2026
January 20, 2026
January 16, 2026
January 16, 2026
January 15, 2026
January 11, 2026
January 10, 2026
January 4, 2026
January 2, 2026

പൗരത്വ നിയമം: മതത്തിന്റെ പേരില്‍ വിഭജനം സൃഷ്ടിക്കും: സിപിഐ

Janayugom Webdesk
ന്യൂഡല്‍ഹി
March 12, 2024 11:30 pm

നരേന്ദ്ര മോഡി സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ നിയമം മതത്തിന്റെ പേരിലുള്ള വിഭജനത്തിന് ആക്കം വര്‍ധിപ്പിക്കുമെന്ന് സിപിഐ. രാജ്യത്തെ ന്യൂനപക്ഷ വിഭാഗം ജനങ്ങളുടെ ആശങ്ക പരിഹരിക്കാതെ നിയമം നടപ്പിലാക്കാനുള്ള തീരുമാനത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറണമെന്ന് സിപിഐ ദേശീയ സെക്രട്ടേറിയറ്റ് യോഗം ആവശ്യപ്പെട്ടു. 

നിയമം ധൃതി പിടിച്ച് നടപ്പിലാക്കിയ സമയവും സംശയാസ്പദമാണ്. ഇലക്ടറല്‍ ബോണ്ട് വിഷയത്തില്‍ സുപ്രീം കോടതി എസ്ബിഐയോട് വിവരം സമര്‍പ്പിക്കാന്‍ സമയം നീട്ടി നല്‍കില്ലെന്ന് അറിയിച്ചതിന് പിന്നാലെയാണ് പൗരത്വ നിയമം പ്രഖ്യാപിച്ചത്. ജനശ്രദ്ധ തിരിച്ചുവിട്ട് രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള തന്ത്രമാണ് ബിജെപിയും കേന്ദ്ര സര്‍ക്കാരും നടത്തിയിരിക്കുന്നത്. മതത്തിന്റെ പേരില്‍ ഭിന്നിപ്പ് സൃഷ്ടിച്ച് രാഷ്ട്രീയ നേട്ടം കൈവരിക്കാനുള്ള ശ്രമമാണവര്‍ ലക്ഷ്യമിടുന്നത്.
ഭരണഘടന വിഭാവനം ചെയ്യുന്നത് ജനങ്ങളെ മതത്തിന്റെയും ജാതിയുടെയും പേരില്‍ വിഭജിക്കാന്‍ പാടില്ല എന്നാണ്. മതത്തിന്റെ പേരില്‍ പൗരത്വം നിഷേധിക്കാനുള്ള നടപടി ജനാധിപത്യ വിരുദ്ധമാണ്. 

മതപരമായ വിഭജനത്തിലൂടെ ജനങ്ങളുടെ അവകാശം ലംഘിക്കാനുള്ള നടപടിയെ ജനങ്ങള്‍ തന്നെ ചെറുത്തുതോല്പിക്കണം. പൗരത്വ നിയമം നടപ്പിലാക്കാന്‍ പാടില്ലെന്നാണ് പാര്‍ട്ടി തീരുമാനമെന്നും സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി. 

Eng­lish Sum­ma­ry: Cit­i­zen­ship Act: Will cre­ate divi­sion in the name of reli­gion: CPI

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.