ഡല്‍ഹിയിലെ മജ്നു-കാ-തിലയില്‍ താമസിക്കുന്ന പാകിസ്ഥാനില്‍ നിന്നുള്ള ഹിന്ദു അഭയാര്‍ത്ഥികളോട് ഈ മാസം 19നോ അതിന് ശേഷമോ പൗരത്വ രജിസ്ട്രേഷനായി ഡല്‍ഹി ഹൈക്കോടതിയിലെത്താൻ നിര്‍ദേശിച്ചതായി റിപ്പോര്‍ട്ട്. അടുത്തയാഴ്ച കോടതിയിലെത്തിയ ശേഷം തുടര്‍നടപടികള്‍ സംബന്ധിച്ച വിവരം ലഭ്യമാക്കുമെന്നാണ് അറിയിച്ചിട്ടുള്ളതെന്ന് പാകിസ്ഥാനില്‍ നിന്നുള്ള ഹിന്ദു അഭയാര്‍ത്ഥി ധര്‍മവീര്‍ സോളങ്കി പറഞ്ഞു. രജിസ്ട്രഷന്റെ ആദ്യപടിയായാണ് ഹൈക്കോടതി സന്ദര്‍ശിക്കാൻ ആവശ്യപ്പെട്ടിട്ടുള്ളതെന്നും അഭിഭാഷകര്‍ അറിയിച്ചതായും സോളങ്കി പറഞ്ഞു. സ്വയം ചെയ്യേണ്ട തുടര്‍നടപടികള്‍ സംബന്ധിച്ച് പിന്നീട് അറിയിക്കും. തങ്ങളെ മജ്നു-കാ-തിലയില്‍ നിന്ന് മാറ്റിപാര്‍പ്പിക്കില്ലെന്നും ഇവിടെ ആവശ്യമുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കുമെന്നുമാണ് അറിയിച്ചതെന്നും സോളങ്കി പറഞ്ഞു.
English Summary:Citizenship registration: Pakistani Hindus directed to approach Delhi court
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.