23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 25, 2022
May 23, 2022
April 20, 2022
January 25, 2022
January 25, 2022
January 24, 2022
January 23, 2022
January 20, 2022
January 19, 2022
January 19, 2022

പടര്‍ന്ന് പിടിച്ച് കോവിഡ്; വീണ്ടും ലോക്ഡൗണ്‍, ദീ​ർ​ഘ​ദൂ​ര ബ​സ് സ്റ്റേ​ഷ​നു​ക​ൾ അ​ട​ച്ചു, ജാഗ്രത

Janayugom Webdesk
ബെ​യ്ജിം​ഗ്
December 23, 2021 11:04 am

കോവിഡ് വ്യാപനം കണക്കിലെടുത്ത് ​വട​ക്ക​ൻ ചൈ​നീ​സ് ന​ഗ​ര​മാ​യ സി​യാ​നി​ൽ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ന​ഗ​ര​ത്തി​ലെ 1.3 കോ​ടി ജ​ന​ങ്ങ​ളോ​ട് കര്‍ശ്ശനമായി വീ​ട്ടി​ൽ ത​ന്നെ തു​ട​രാ​നും അ​ധി​കൃ​ത​ർ നിര്‍ദ്ദേശം നല്കി. 

ഫെ​ബ്രു​വ​രി​യി​ൽ 2022 വി​ന്‍റ​ർ ഒ​ളി​മ്പി​ക്സി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കാ​ൻ ബെ​യ്ജിം​ഗ് ത​യാ​റെ​ടു​ക്കു​ന്ന​തി​നി​ടെ, കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​ൻ ചൈ​ന അ​തീ​വ ജാ​ഗ്ര​ത​യി​ലാ​ണ്. സി​യാ​നി​ൽ ബു​ധ​നാ​ഴ്ച 52 പു​തി​യ കോ​വി​ഡ് കേ​സു​ക​ളാ​ണ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ഡി​സം​ബ​ർ ഒ​മ്പ​തി​ന് ശേ​ഷം ഇ​തു​വ​രെ 143 കോ​വി​ഡ് കേ​സു​ക​ളാ​ണ് ന​ഗ​ര​ത്തി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. വ്യാ​ഴാ​ഴ്ച അ​ർ​ധ​രാ​ത്രി മു​ത​ൽ ന​ഗ​ര​ത്തി​ൽ ലോ​ക്ക്ഡൗ​ൺ പ്രാബല്യത്തിലാകും. 

സി​യാ​നി​ലെ ദീ​ർ​ഘ​ദൂ​ര ബ​സ് സ്റ്റേ​ഷ​നു​ക​ൾ അ​ട​ച്ചു. ന​ഗ​ര​ത്തി​ലേ​ക്കു​ള്ള ഹൈ​വേ​ക​ളി​ൽ‌ അ​ധി​കൃ​ത​ർ രോ​ഗ നി​യ​ന്ത്ര​ണ ചെ​ക്ക് പോ​സ്റ്റു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. സി​യാ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു​ള്ള 85 ശ​ത​മാ​നം സ​ർ​വീ​സു​ക​ളും നിലച്ചിരിക്കുകയാണ്.
eng­lish summary;Chinese City Locks Down 13 Mil­lion Res­i­dents To Fight Covid Outbreak
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.