സംസ്ഥാന സിവില്‍ സര്‍വീസസ് കായികമേള ഈ മാസം 21, 22, 23 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കും. 14 ജില്ലാ ടീമുകളും ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ് ടീമുമാണ് സംസ്ഥാന മീറ്റില്‍ മത്സരിക്കുന്നത്. ദേശീയ സിവില്‍ സര്‍വീസ് മീറ്റിനുള്ള ടീമിനെ തെരഞ്ഞെടുക്കുന്നതും സംസ്ഥാന മീറ്റിലെ പ്രകടനം കണക്കിലെടുത്താണ്.
സിവില്‍ സര്‍വീസ് കായികമേളയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സമഗ്രമായി പരിഷ്‌ക്കരിച്ചു. 30 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇത്തരമൊരു നടപടി. ഇതനുസരിച്ച് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിനാണ് സംസ്ഥാന മേളയുടെ നടത്തിപ്പ് ചുമതല. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി അടുത്ത വര്‍ഷം മുതല്‍ മറ്റു ജില്ലകളും മേളയ്ക്ക് വേദിയാകും. അതത് ജില്ലകളില്‍ നടക്കുന്ന മത്സരങ്ങളില്‍ അതത് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സംഘാടനത്തില്‍ പങ്കാളികളാകും.
ENGLISH SUMMARY:Civil Service Sports Festival starts on the 21st
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.