22 January 2026, Thursday

Related news

January 22, 2026
January 20, 2026
January 20, 2026
January 20, 2026
January 16, 2026
January 16, 2026
January 15, 2026
January 12, 2026
January 12, 2026
January 11, 2026

സി കെ ചന്ദ്രപ്പന്‍ സ്മൃതി പുരസ്‌കാരം പുനലൂര്‍ സോമരാജന്

Janayugom Webdesk
തിരുവനന്തപുരം
April 26, 2025 2:29 pm

ഈവര്‍ഷത്തെ സി കെ ചന്ദ്രപ്പന്‍ സ്മൃതി പുരസ്‌കാരം 2025ന് പുനലൂര്‍ സോമരാജന്‍ അര്‍ഹനായി. യുവകലാസാഹിതി സംസ്ഥാന അധ്യക്ഷനും കവിയുമായ ആലങ്കോട്‌ ലീലാകൃഷ്ണന്‍, വനിതാകലാസാഹിതി നേതാവും എഴുത്തുകാരിയുമായ ഗീതനസീര്‍ , ജീവചരിത്രകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ബൈജുചന്ദ്രന്‍, യുവകലാസാഹിതി യു എ ഇ രക്ഷാധികാരി പ്രശാന്ത് ആലപ്പുഴ, യുവകലാസാഹിതിയു എഇജോയിന്റ്‌ സെക്രട്ടറി നമിത എന്നിവര്‍ അടങ്ങിയ ജഡ്ജി ങ്കമ്മിറ്റിയാണ് അവാര്‍ഡ്‌ ജേതാവിനെ നിശ്ചയിച്ചത്.

ഒറ്റപ്പെട്ടപോകുന്നവരുടെ സമാശ്വാസമായ പത്തനാപുരം ഗാന്ധിഭവന്‍ പരിചയപ്പെടുത്തലുകള്‍ ആവശ്യമില്ലാത്ത ഒരു സ്ഥാപനമാണ്. ദയയും കാരുണ്യവും അന്യം നിന്നു പോകുന്ന ഒരുകാലത്ത് ഇത്തരം മൂല്യങ്ങളുടെ ഒരുകേദാരമായിട്ടാണ് ഗാന്ധിഭവന്‍ വിലയിരുത്തപ്പെടുന്നത്. പത്തനാപുരം ഗാന്ധിഭവന്റെ ചാലകശക്തി എന്നരീതിയില്‍ പുനലൂര്‍ സോമരാജന്റെ പ്രവര്‍ത്തനങ്ങള്‍ സവിശേഷമായ സാമൂഹിക ശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട് എന്ന് ജഡ്ജിങ്കമ്മിറ്റി അഭിപ്രായപ്പെട്ടു. 

ഗോവന്‍ വിമോചന പോരാളിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയും ദേശീയ സെക്രട്ടറിയേറ്റ് അംഗവും ഇന്ത്യന്‍ പാര്‍ലമെന്ററി രാഷ്ട്രീയത്തിലെ എക്കാലത്തെയും മികച്ച സാമാജകരില്‍ ഒരാളും ആയിരുന്ന സഖാവ്. സി കെ ചന്ദ്രപ്പന്‍. അദ്ദേഹം നമ്മെവിട്ടു പിരിഞ്ഞിട്ട് 13വര്‍ഷങ്ങള്‍ കഴിഞ്ഞു. ഒരേസമയം പ്രതിപക്ഷബഹുമാനമുള്ള സൗമ്യനായ രാഷ്ട്രീയക്കാരനായും അതേസമയം തന്നെ സമരസപ്പെടാത്ത പോരാളിയായും ചരിത്രത്തില്‍ നിയതമായ സ്ഥാനം അദ്ദേഹം അടയാളപ്പെടുത്തിയിട്ടുണ്ട്. ഏറെക്കാലം ദേശീയതലത്തില്‍ പ്രവര്‍ത്തിച്ചതു കൊണ്ടാവാം ചുരുങ്ങിയകാലം സിപിഐ സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന വേളയിലാണ്‌ കേരളം ഈ അത്യുജ്ജ്വലനായ സമരസഖാവിനെ തിരിച്ചറിയുന്നത്. 

രാഷ്ട്രീയ സാമൂഹിക മേഖലകളില്‍ മൂല്യങ്ങളുടെ പ്രസക്തി ഉയര്‍ത്തിക്കാട്ടിയ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ആപ്രോജ്ജ്വലമായ ഓര്‍മ്മകള്‍ നിലനിര്‍ത്തുവാന്‍ ആയിട്ട് ആണ് യുവകലാസാഹിതി ഷാര്‍ജ ഈ അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. 2025ദിര്‍ഹവും പ്രശസ്തി ഫലകവും ആണ് പുരസ്‌കാരജേതാവിന്‌ ലഭിക്കുക. മെയ്‌ നാലിന് വൈകിട്ട് 5മണിക്ക് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് ആലങ്കോട്‌ ലീലാകൃഷ്ണന്‍ പുരസ്‌കാരം സമ്മാനിക്കും.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.