പട്ടംകോളനിയിലെ എച്ച്ആര്‍സി പട്ടയ അപേക്ഷയില്‍ പരിശോധന നടത്താനെത്തിയ ഉദ്യോഗസ്ഥനും തുക്കുപാലത്തെ സ്ഥല ഉടമയും തമ്മില്‍ സംഘര്‍ഷം. മൂന്നുപേര്‍ക്ക് പരുക്കേറ്റു. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. ഉടുമ്പന്‍ചോല താലൂക്ക് സര്‍വേയര്‍ വിജിൽ വര്‍ഗീസ്(40), തൂക്കുപാലം കൊക്കോപ്പള്ളില്‍ സലിന്‍(57), ഭാര്യ സുജാത(49) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. പരുക്കേറ്റ വിജിൽ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലും സലിൻ, സുജാത എന്നിവരെ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.. ഉടുമ്പന്‍ചോല തഹസില്‍ദാരുടെ നിര്‍ദേശപ്രകാരം പട്ടംകോളനിയിലെ എച്ച്ആര്‍സി പട്ടയ അപേക്ഷയില്‍ പരിശോധന നടത്താന്‍ എത്തിയപ്പോൾ സലിന്‍ ആക്രമിക്കുകയായിരുന്നു എന്ന് സര്‍വ്വേയര്‍ വിജിൽ പറയുന്നു. . മാസ്‌ക് വലിച്ചു പറിച്ചെറിഞ്ഞ ശേഷം ഷര്‍ട്ട് വലിച്ചു കീറുകയും കഴുത്തിന് പിടിച്ചു ഞെക്കുകയും ചെയ്തതായും സര്‍വ്വേയര്‍ പറഞ്ഞു.
വിജിൽനോടൊപ്പം പട്ടയത്തിന് താലൂക്ക് ഓഫിസില്‍ അപേക്ഷ നല്‍കിയിരുന്ന അപേക്ഷകനും ഉണ്ടായിരുന്നു. സര്‍വേ തടസപ്പെട്ടതോടെ വിജിൽ തഹസില്‍ദാരെ വിവരമറിയിച്ചു. പരുക്കേറ്റ വിജിലിനെ നെടുങ്കണ്ടം താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. നമ്പര്‍ പ്ലേറ്റില്ലാത്ത വാഹനത്തില്‍ എത്തിയ ഇവരോട് തിരിച്ചറിയല്‍ രേഖ കാണിക്കാന്‍ ആവശ്യപ്പെട്ടിട്ടും ഇതിന് തയാറായില്ല. യാതൊരു വിവരവും അറിയിക്കാതെ പട്ടയവസ്തുവില്‍ അളവ് നടത്താന്‍ ശ്രമിച്ചത് ചോദ്യം ചെയ്തതോടെ സര്‍വ്വേയര്‍ ഉള്‍പ്പടെ മൂന്നുപേര്‍ പ്രകോപിതരാക്കുകയും ചെയ്തു. ഇതോടെ സര്‍വ്വേ നടത്താന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ എന്നേയും ഭാര്യയേയും ആക്രമിക്കുകയായിരുന്നുവെന്ന് സലിന്‍ പറഞ്ഞു. വിദേശത്ത് പോകുന്നതിനായി വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വകാര്യ വ്യക്തിയില്‍ നിന്നും 65,000 രൂപ വായ്പ വാങ്ങിയിരുന്നു. ഇതിന് ഈടായി മുദ്രപ്പത്രത്തില്‍ ഒപ്പിട്ട് നല്‍കുകയും ചെയ്തിരുന്നു. പിന്നീട് രണ്ടര ലക്ഷം രൂപ വരെ നല്‍കാമെന്ന് പറഞ്ഞിട്ടും മുദ്രപ്പത്രം തിരിച്ചുതരാന്‍ ഇയാള്‍ തയാറായില്ല. സ്ഥലം ഇയാളുടെ പേരിലാക്കിയതായാണ് അറിയാന്‍ കഴിയുന്നത്. സംഭവത്തില്‍ ഇരു കക്ഷികളുടെയും പരാതികളില്‍ നെടുങ്കണ്ടം പൊലീസ് കേസുകളെടുത്തു.
English Summary: Clash between the officer who came to inspect the patent application and the owner of the land in Tukkupalaam
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.