പാര്‍ട്ടി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയതിനുപിന്നാലെ വൈ എസ് ജഗൻ മോഹൻ റെഡ്ഡിയുടെ സഹോദരി വൈ എസ് ശർമ്മിള അറസ്റ്റിലായി. കെ ചന്ദ്രശേഖർ റാവുവിന്റെ പാർട്ടി പ്രവർത്തകരും വൈഎസ്ആർ തെലങ്കാന പാർട്ടിയും തമ്മിൽ ഏറ്റുമുട്ടിയതിനെ തുടർന്നാണ് അറസ്റ്റ്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം മാര്‍ച്ചില്‍ പങ്കെടുക്കവെയാണ് ഏറ്റുമുട്ടലുണ്ടായത്. വൈഎസ്ആര്‍ തെലങ്കാന പാര്‍ട്ടി രൂപീകരിച്ചതിനുപിന്നാലെ കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ പദയാത്ര നടത്തിവരികയാണ് ഇവര്‍. മാര്‍ച്ചിനിടെ ടിആര്‍സ് എംഎല്‍എ പെഡ്ഡി സുദര്‍ശന്‍ റെഡ്ഡിയെ ഇവര്‍ വിമര്‍ശിച്ചിരുന്നു. ഇതാണ് ടിആര്‍സ് പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്. തുടര്‍ന്ന് രോഷാകുലരായ പ്രവര്‍ത്തകര്‍ ശര്‍മ്മിള സഞ്ചരിച്ച വാഹനം ആക്രമിക്കുകയും തീവയ്ക്കുകയും ചെയ്തു.
ഇതോടെ സംഘര്‍ഷം രൂക്ഷമാകുകയായിരുന്നു. ശർമ്മിളയുടെ വാഹനവ്യൂഹം തടഞ്ഞ ബിആർഎസ്(ഭാരത രാഷ്ട്ര സമിതി) പ്രവർത്തകർ ഒരു ബസ് അടക്കമുളള വാഹനങ്ങൾക്ക് തീയിട്ടു. ഇതിനെ തുടർന്ന് വൈഎസ്ആർ തെലങ്കാന പാർട്ടി പ്രവർത്തകർ കെസിആറിന്റെ പ്രവർത്തകരുമായി ഏറ്റുമുട്ടുകയായിരുന്നു. സംഭവത്തിൽ ശർമ്മിള ഇടപെട്ടതോടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വൈഎസ്ആർ കോൺഗ്രസും ആന്ധ്രാ രാഷ്ട്രീയവും സഹോദരൻ ജഗമോഹൻ റെഡ്ഡി പൂർണ നിയന്ത്രണത്തിലാക്കിയതോടെയാണ് വൈ എസ് ശർമ്മിള പുതിയ പാർട്ടിയുമായി രംഗത്തുവന്നത്. താന്‍ ഇരയാണെന്നും, എന്തിനാണ് തന്നെ അറസ്റ്റ് ചെയ്യുന്നതെന്നും ശര്‍മ്മിള അറസ്റ്റില്‍ പ്രതികരിച്ചു.
English Summary: Clash during padayatra, bus burnt: Andhra Pradesh CM’s sister arrested
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.