13 April 2025, Sunday
KSFE Galaxy Chits Banner 2

Related news

April 13, 2025
April 13, 2025
April 10, 2025
April 8, 2025
April 8, 2025
April 8, 2025
April 7, 2025
April 7, 2025
April 6, 2025
April 5, 2025

ഛത്തീസ്​ഗഢിൽ ഏറ്റുമുട്ടൽ; 16 മാവോയിസ്റ്റുകൾ കൊ ല്ലപ്പെട്ടു, രണ്ട് സുരക്ഷാ ഉദ്യോ​ഗസ്ഥർക്ക് പരിക്ക്

Janayugom Webdesk
സുക്മ
March 29, 2025 1:40 pm

ഛത്തീസ്ഗഡിലെ സുക്മയിൽ ശനിയാഴ്ച നടന്ന ഏറ്റുമുട്ടലിൽ 16 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തു. മാവോയിസ്റ്റുകളും സംയുക്ത സുരക്ഷാ സംഘവും കേർലാപാൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ വനത്തിൽ രാവിലെയാണ് വെടിവയ്പ്പുണ്ടായതെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. 

കേർലാപാൽ പ്രദേശത്ത് മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച രാത്രി ആരംഭിച്ച ഓപ്പറേഷനിൽ ജില്ലാ റിസർവ് ഗാർഡ് (ഡിആർജി), സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (സിആർപിഎഫ്) എന്നീ ഫോഴ്സുകളാണ് പങ്കെടുത്തത്. ഏറ്റുമുട്ടൽ സ്ഥലത്ത് നിന്ന് ഇതുവരെ 16 മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ കണ്ടെടുത്തി. അതേസമയം ഓപ്പറേഷൻ തുടരുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ആക്രമണത്തിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും അദ്ദേഹം കൂട്ടിച്ചേർത്തു.

TOP NEWS

April 13, 2025
April 12, 2025
April 12, 2025
April 11, 2025
April 11, 2025
April 11, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.