22 January 2026, Thursday

തിഹാർ ജയിലിനുള്ളിലെ ഏറ്റുമുട്ടല്‍ : ഗുണ്ടാ നേതാവ് തല്ലു താജ്പുരിയ കൊല്ലപ്പെട്ടു

Janayugom Webdesk
ന്യൂഡല്‍ഹി
May 2, 2023 10:51 am

ഡൽഹിയിലെ തിഹാർ ജയിലിനുള്ളിൽ എതിരാളി സംഘാംഗങ്ങൾ നടത്തിയ ആക്രമണത്തിൽ ഗുണ്ടാസംഘം നേതാവ് തില്ലു താജ്പുരിയ കൊല്ലപ്പെട്ടു.എഎൻഐ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, യോഗേഷ് തുണ്ടയും മറ്റുള്ളവരും ചേർന്ന് താജ്പുരിയയെ ജയിലിനുള്ളിൽ ആക്രമിച്ചു.

2021 സെപ്തംബറിൽ രോഹിണി കോടതിയിൽ നടന്ന വെടിവെപ്പ് കേസിലെ മുഖ്യപ്രതിയാണ് താജ്പുരിയ. ഉടൻ തന്നെ ദീൻ ദയാൽ ഉപാധ്യായ ആശുപത്രിയിലെത്തിച്ച താജ്പുരിയയെ ഡോക്ടർമാർ മരിച്ചതായി സ്ഥിരീകരിച്ചതായി പോലീസ് പറഞ്ഞു. രോഹിത് എന്ന മറ്റൊരു തടവുകാരനും ആക്രമണത്തിൽ പരിക്കേറ്റു. ഇയാൾ ഇപ്പോൾ അപകടനില തരണം ചെയ്തുവെന്നാണ് വിവരം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് ജയിൽ അധികൃതർ അറിയിച്ചു.

അതീവ സുരക്ഷാ വാർഡിന്റെ ഒന്നാം നിലയിലാണ് ഗോഗി സംഘാംഗങ്ങൾ താമസിച്ചിരുന്നതെന്ന് ജയിൽ ഉദ്യോഗസ്ഥർ പറഞ്ഞു. ഇതേ വാർഡിന്റെ താഴത്തെ നിലയിലാണ് തില്ലു താമസിക്കുന്നത് .ഒരേ വാർഡിലെ ഇരു സംഘങ്ങളെയും വേർതിരിക്കുന്ന വാർഡിന്റെ ഇരുമ്പ് ഗ്രില്ലുകൾ തകർത്താണ് യോഗേഷ് എന്ന തുണ്ടയും തീതർ എന്ന ദീപക്കും തില്ലു താജ്പുരിയയെ ആക്രമിച്ചതെന്ന് ഉദ്യോഗസ്ഥർ പറയുന്നു

Eng­lish Summary:
Clash inside Tihar Jail: Gang leader Tal­lu Tajpuria kille

You may also like this video:

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.