15 December 2025, Monday

Related news

November 18, 2025
October 3, 2025
September 29, 2025
July 27, 2025
May 21, 2025
March 20, 2025
February 22, 2025
February 9, 2025
December 1, 2024
October 22, 2024

ഛത്തിസ്ഗഢിൽ സുരക്ഷാ സംഘവുമായി ഏറ്റുമുട്ടൽ ; ഒൻപത് മാവോവാദികൾ കൊല്ലപ്പെട്ടു

Janayugom Webdesk
റായ് പൂർ
September 3, 2024 5:22 pm

ഛത്തീസ്ഗഢിലെ ബസ്തര്‍ മേഖലയില്‍ സുരക്ഷാ സംഘവുമായുള്ള ഏറ്റുമുട്ടലില്‍ ഒമ്പത് മാവോവാദികള്‍ കൊല്ലപ്പെട്ടു. ദന്തേവാഡ, ബിജാപൂർ ജില്ലകളുടെ അതിർത്തിയിലുള്ള വനത്തിൽ ഇന്ന് രാവിലെ 10.30ഓടെ സുരക്ഷാ സേനയുടെ സംയുക്ത സംഘം മാവോവാദി വിരുദ്ധ നീക്കം നടത്തുന്നതിനിടെയാണ് വെടിവെപ്പുണ്ടായതെന്ന് ബസ്തർ റേഞ്ച് പൊലീസ് ഇൻസ്പെക്ടർ ജനറൽ സുന്ദർരാജ് പിടിഐയോട് പറഞ്ഞു. ജില്ലാ റിസർവ് ഗാർഡിലെയും സെൻട്രൽ റിസർവ് പൊലീസ് സേനയിലെയും ഉദ്യോഗസ്ഥരാണ് ഓപ്പറേഷനിൽ പങ്കെടുത്തത്. പടിഞ്ഞാറൻ ബസ്തർ മേഖലയിലെ മാവോവാദികളുടെ സാന്നിധ്യത്തെക്കുറിച്ചുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു സംയുക്ത നീക്കം. 

വെടിവെപ്പ് വളരെ നേരം നീണ്ടുനിന്നതായും തുടർന്ന് ഒമ്പത് മാവോവാദികളുടെ മൃതദേഹങ്ങളും ആയുധശേഖരവും സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തതായും അദ്ദേഹം പറഞ്ഞു. ദന്തേവാഡയും ബീജാപ്പൂരും ഉൾപ്പെടെ ഏഴു ജില്ലകൾ ഉൾക്കൊള്ളുന്നതാണ് ബസ്തർ മേഖല. ഇതോടെ ഈ വർഷം ഛത്തീസ്ഗഢിൽ വിവിധ ഏറ്റുമുട്ടലുകളിലായി 154 മാവോവാദികളെ സുരക്ഷാസേന വധിച്ചതായി പൊലീസ് അറിയിച്ചു.

Kerala State - Students Savings Scheme

TOP NEWS

December 15, 2025
December 15, 2025
December 15, 2025
December 14, 2025
December 14, 2025
December 14, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.