ഛത്തീസ്ഗഢിലെ നാരായണ്‍പൂര്‍— ബീജാപൂര്‍ വനമേഖലയില്‍ സുരക്ഷ സേനയുമായുണ്ടയ ഏറ്റുമുട്ടലില്‍ ഏഴ് മാവോയിസ്റ്റുകള്‍ കൊലപ്പെട്ടു. ഇന്ന് രാവിലെ ഏഴ് മണിയോടെ സുരക്ഷ സേന വനത്തിനുളളില്‍ തെരച്ചില്‍ നടത്തുന്നതിനിടെയാണ് സംഭവം. ഏഴുപേരടങ്ങുന്ന സായുധ സംഘം സുരക്ഷാസേനയക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ജില്ലാ പൊലീസ് മേധാവി പ്രഭാത് കുമാര്‍ പറഞ്ഞു. സുരക്ഷാസേന തിരിച്ച് നടത്തിയ വെടിവയ്പ്പിലാണ് ഏഴ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത്.
സംഭവ സ്ഥലത്ത് നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തതായും അദ്ദേഹം പറഞ്ഞു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹങ്ങള്‍ നാരായണ്‍പൂര്‍ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞമാസം ദന്തെവാഡയില്‍ 18 മാവോയിസ്റ്റുകളെ സുരക്ഷാ സേന വെടിവച്ച് കൊലപ്പെടുത്തിയ സംഭവം ഏറെ വിവാദമായിരുന്നു. വനത്തിനുള്ളില്‍ ഇല ശേഖരിക്കാന്‍ പോയ ആദിവാസികളെയാണ് സുരക്ഷാ സേന കൊലപ്പെടുത്തിയതെന്ന് കുടുംബങ്ങള്‍ ആരോപിച്ചിരുന്നു.
English Summary:Clashes again in Chhattisgarh; Seven Maoists were shot dead
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.