23 December 2024, Monday
KSFE Galaxy Chits Banner 2

Related news

November 27, 2024
September 25, 2024
February 8, 2024
November 10, 2023
August 2, 2023
May 16, 2023
April 12, 2023
April 6, 2023
February 3, 2023
January 7, 2023

മ്യാന്‍മറില്‍ ഏറ്റുമുട്ടല്‍ രൂക്ഷം തായ്‌ലന്‍ഡിലേക്ക് കൂട്ടപലായനം

Janayugom Webdesk
നയ്പിഡോ
April 6, 2023 11:03 pm

മ്യാന്‍മറില്‍ സൈ­ന്യവും വിമതരും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമായതോടെ രാജ്യത്തുനിന്ന് കൂട്ടപലായനം തുടരുന്നു. തായ്‌ലന്‍ഡിലെ താക്ക് പ്രവിശ്യയില്‍ അഭയംതേടിയവരുടെ എണ്ണം 5000 കടന്നു. വിമതര്‍ സൈ­നിക അതിര്‍ത്തിയായ കാവല്‍ ഔട്ട്പോസ്റ്റ് ആക്രമിച്ചതോടെ സൈന്യം തിരിച്ചടി ശക്തമാക്കുകയായിരുന്നു. പല ഗ്രാമപ്രദേശങ്ങളിലും സൈന്യം ആക്രമണം രൂക്ഷമാക്കി.
തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ പുറത്താക്കിക്കൊണ്ട് 2021ലായിരുന്നു സൈ­നിക സര്‍ക്കാര്‍ മ്യാന്‍മറില്‍ അധികാരത്തിലെത്തുന്നത്. അതു മുതല്‍ മ്യാന്‍മറിലെ സൈനിക സര്‍ക്കാര്‍ രാജ്യത്തിന്റെ പല പ്രദേശങ്ങളില്‍ ജനകീയ പ്രതിഷേധത്തെയും സായുധ കലാപ ശ്രമങ്ങളെയും നേരിടുന്നുണ്ട്. 

തായ്‌ലന്‍ഡിലെ താക്ക് പ്രവിശ്യയിലേയ്ക്ക് പലായനം ചെയ്യുന്നവര്‍ക്കായി അഭയകേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്. രാത്രിയോടെ നിരവധിയാളുകള്‍ മ്യാന്‍മറിന്റെ അതിര്‍ത്തികടന്നതായി തായ്‌ലന്‍ഡ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കുടിവെള്ളം, ഭക്ഷണം എന്നിവയ്ക്കെല്ലാം ക്ഷാമം നേരിടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അഭയം തേടിയ എല്ലാവര്‍ക്കും മാനുഷിക തത്വങ്ങള്‍ക്കനുസൃതമായി സുരക്ഷ നല്‍കാനും സഹായം നല്‍കാനും ബന്ധപ്പെട്ട ഏജന്‍സികളുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കുന്നതായി തായ്‌ലന്‍ഡ് സര്‍ക്കാര്‍ അറിയിച്ചു.

Eng­lish Summary;Clashes in Myan­mar inten­si­fy, mass exo­dus to Thailand
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.