23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 20, 2024
November 20, 2024
November 20, 2024
November 20, 2024
November 19, 2024
November 18, 2024
November 18, 2024
November 18, 2024
November 18, 2024
November 17, 2024

ഇരട്ടത്താപ്പില്‍ പ്രതിഷേധം കനക്കുന്നു

Janayugom Webdesk
കൊച്ചി
April 2, 2022 9:35 pm

ഐഎൻടിയുസിയെ തള്ളിപ്പറഞ്ഞ പ്രതിപക്ഷനേതാവ് വി ഡി സതീശൻ സംസ്ഥാനത്തെ പത്തോളം പ്രധാന വ്യവസായശാലകളിലെ ഐഎൻടിയുസി യൂണിയനുകളുടെ ഭാരവാഹി.

ജനപ്രതിനിധി എന്ന നിലയിലാണ് തലപ്പത്ത് തുടരുന്നതെങ്കിലും യൂണിയൻ പ്രവർത്തനങ്ങളിലൊന്നും സഹകരണമില്ലെന്ന് യൂണിയനിലെ അംഗങ്ങൾ കുറ്റപ്പെടുത്തുന്നു. എന്നാൽ, തെരഞ്ഞെടുപ്പുകാലത്ത് ആളായും പണമായും യൂണിയനുകളുടെ സഹായം തേടാറുമുണ്ട്. ഐഎൻടിയുസി, കോൺഗ്രസിന്റെ പോഷക സംഘടനയല്ലെന്ന പ്രതിപക്ഷനേതാവിന്റെ പ്രസ്താവനയിൽ രോഷാകുലരാണ് ഐഎൻടിയുസി യൂണിയനുകൾ. കഴിഞ്ഞ കാലയളവിൽ ആളും അർത്ഥവും നൽകി സഹായിച്ച തങ്ങളുടെ മുഖത്തു തുപ്പുന്ന നിലപാടണ് സതീശൻ സ്വീകരിക്കുന്നതെന്ന് പ്രവര്‍ത്തകര്‍ പറയുന്നു.

പൊതുമേഖലാ സ്ഥാപനങ്ങളായ കൊല്ലത്തെ കെഎംഎംഎൽ, അങ്കമാലിയിലെ ടെൽക്, ഏലൂർ വ്യവസായ മേഖലയിലെ ടിസിസി എന്നിവിടങ്ങളിലെ തൊഴിലാളികളുടെയും കൊച്ചി റിഫൈനറിയിലെ ജീവനക്കാരുടെയും സംഘടനയുടെ പ്രസിഡന്റാണ് സതീശൻ. ഇതിൽ കൊച്ചി റിഫൈനറി എംപ്ലോയീസ് യൂണിയൻ, ഐഎൻടിയുസി കൂടി പങ്കാളിയായിരുന്ന ദ്വിദിന പണിമുടക്കിൽ പങ്കെടുത്തിരുന്നില്ല. എന്നാൽ, റിഫൈനറിയിലെ മറ്റ് രണ്ട് തൊഴിലാളി യൂണിയനുകളായ കൊച്ചിൻ റിഫൈനറീസ് വർക്കേഴ്സ് അസോസിയേഷനും (സിഐടിയു) എംപ്ലോയീസ് അസോസിയേഷനും (ഐഎൻടിയുസി) പണിമുടക്കിൽ പങ്കാളിയായി.

രണ്ടുദിവസം പണിമുടക്കിയാൽ 16 ദിവസത്തെ ശമ്പളം പിടിക്കുമെന്ന മാനേജ്മെന്റിന്റെ ഭീഷണി അവഗണിച്ചാണ് ഈ യൂണിയനുകളിലെ തൊഴിലാളികൾ പണിമുടക്കിയത്. കളമശേരിയിലെ അപ്പോളോ ടയേഴ്സ്, ഏലൂരിലെ ഹിൻഡാൽകോ, നിറ്റ ജലാറ്റിൻ എന്നിവിടങ്ങളിലെ ഐഎൻടിയുസി യൂണിയനുകളുടെയും പ്രസിഡന്റാണ് സതീശൻ. ഫാക്ട് യൂണിയനിൽ ദീർഘകാലം പ്രസിഡന്റായിരുന്നു.

ഐഎൻടിയുസിക്കെതിരായ സതീശന്റെ പ്രസ്താവനയിൽ അദ്ദേഹം നേതൃത്വം നൽകുന്ന യൂണിയനുകളും കടുത്ത പ്രതിഷേധത്തിലാണ്. യൂണിയൻ പ്രശ്നങ്ങൾ പരിഹരിക്കുന്നതിലോ മാനേജ്മെന്റുമായുള്ള കരാർ ചർച്ചകളിലോ പോലും ഈ നേതാവ് ഇടപെടാറില്ലെന്നും ചില ഭാരവാഹികൾ പറഞ്ഞു. കെഎസ്‌യു ഭാരവാഹിയായിരിക്കുമ്പോഴും ഇരട്ടത്താപ്പായിരുന്നു സതീശന്റെ നിലപാടെന്ന് ഐഎൻടിയുസി ഭാരവാഹികൾ ആരോപിക്കുന്നു.

Eng­lish Sum­ma­ry: Clash­es over INTUC in congress

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.