23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 4, 2024
December 3, 2024
December 2, 2024
December 2, 2024

മധ്യപ്രദേശില്‍ തമ്മിലടി രൂക്ഷം; ശിവരാജ് സിങ് ചൗഹാന് മുഖ്യമന്ത്രി സ്ഥാനം നഷ്ടമായേക്കും

Janayugom Webdesk
ഭോപ്പാല്‍
September 8, 2022 4:03 pm

മധ്യപ്രദേശില്‍ ബിജെപിയില്‍ തമ്മിലടി രൂക്ഷമാകുന്നു. കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ വിഭാഗം മുഖ്യമന്ത്രി സ്ഥാനത്തിനായി സമ്മര്‍ദ്ദം ശക്തമാക്കി. പാര്‍ട്ടിയിലെ പ്രശ്നങ്ങളെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം ശിവരാജ് സിങ് ചൗഹാൻ ഡല്‍ഹിയിലെത്തി ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
2019 ൽ മധ്യപ്രദേശിൽ കമൽനാഥിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിനെ ഓപ്പറേഷൻ താമരയിലൂടെ പുറത്താക്കിയായിരുന്നു ബിജെപി മധ്യപ്രദേശിൽ അധികാരം പിടിച്ചത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പുതിയ നേതാവിനെ അവതരിപ്പിക്കാനായിരുന്നു ബിജെപി ദേശീയ നേതൃത്വത്തിന്റെ ആലോചന. എന്നാൽ മുൻ മുഖ്യമന്ത്രിയും ജനകീയ മുഖമായ ശിവരാജ് സിങ് ചൗഹാനെ മാറ്റിനിർത്താനുള്ള നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ പാർട്ടിയിൽ ഒരുവിഭാഗം രംഗത്തെത്തി. ഇതോടെയായിരുന്നു ചൗഹാനെ തന്നെ മുഖ്യമന്ത്രിയായി നിയമിച്ചത്.
2018 ൽ 15 വർഷത്തെ ബിജെപി ഭരണം അവസാനിപ്പിച്ച് കോൺഗ്രസ് അധികാരം പിടിച്ചപ്പോൾ മുഖ്യമന്ത്രി സ്ഥാനം സിന്ധ്യ മോഹിച്ചിരന്നു. എന്നാൽ കണക്ക് കൂട്ടലുകൾ തള്ളി കമൽനാഥിനെ നേതൃത്വം പരിഗണിക്കുകയായിരുന്നു. ഇതോടെയാണ് നേതൃത്വവുമായി സിന്ധ്യ അകന്നത്. അടുത്ത തെരഞ്ഞെടുപ്പിലും മുഖ്യമന്ത്രി സ്ഥാനം നല്‍കിയില്ലെങ്കില്‍ സിന്ധ്യയുടെ ബിജെപി പ്രവേശനം വൃഥാവിലാകും. ചൗഹാന്റെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പിനെ നേരിടുന്നതു പാർട്ടിക്കു ഗുണം ചെയ്യില്ലെന്നും സിന്ധ്യ വിഭാഗം ചൂണ്ടിക്കാട്ടുന്നു.
നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് പല സംസ്ഥാനങ്ങളിലും മുഖ്യമന്ത്രിമാരെ ബിജെപി മാറ്റിയിരുന്നു. ത്രിപുര, ഗുജറാത്ത് സംസ്ഥാനങ്ങളിലായിരുന്നു നേതൃമാറ്റം ഉണ്ടായത്. ഉടൻ തന്നെ കർണാടകയിൽ ബസവരാജ് ബൊമ്മെയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നുവെങ്കിലും നേതൃത്വം അത് തള്ളി. പാര്‍ട്ടിയിലെ സ്ഥിതിഗതികള്‍ മോശമാവുകയാണെങ്കില്‍ ശിവരാജ് സിങ് ചൗഹാന് സ്ഥാനം നഷ്ടമായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിജെപി പാർലമെന്ററി ബോർഡിൽ നിന്നും അടുത്തിടെ ചൗഹാനെ ഒഴിവാക്കിയിരുന്നു. ഇത് അധികാര മാറ്റത്തിലേക്കുള്ള വ്യക്തമായ സൂചനയായും വിലയിരുത്തപ്പെടുന്നുണ്ട്. 

Eng­lish Sum­ma­ry: Clash­es rage in Mad­hya Pradesh; Shiv­raj Singh Chouhan may lose the post of Chief Minister

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.