25 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 23, 2024
November 29, 2024
November 21, 2024
November 15, 2024
October 15, 2024
September 26, 2024
September 10, 2024
August 13, 2024
July 4, 2024
July 4, 2024

പത്താംക്ലാസ് വിദ്യാര്‍ത്ഥിനി ഗര്‍ഭിണി: പ്ലസ് ടു വിദ്യാർത്ഥിയെ അറസ്റ്റു ചെയ്തു

Janayugom Webdesk
തൃത്താല
July 27, 2022 9:58 pm

പ്രായപൂര്‍ത്തിയാകാത്ത പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ഗർഭിണിയാക്കിയ സംഭവത്തിൽ പ്ലസ് ടു വിദ്യാർത്ഥിയെ ചാലിശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. തൃത്താലയിലെ പ്രമുഖ സ്കൂളിൽ പഠിക്കുന്ന വിദ്യാർഥിനിയെയാണ് മലപ്പുറം എടപ്പാളില്‍ പ്ലസ് ടുവിന് പഠിക്കുന്ന വിദ്യാർത്ഥി ഗർഭിണിയാക്കിയത്.
ഇൻസ്റ്റാഗ്രാം വഴിയാണ് പെൺകുട്ടി മലപ്പുറം സ്വദേശിയായ പ്ലസ് ടു വിദ്യാർത്ഥിയുമായി പരിചയപ്പെട്ടത്. കഴിഞ്ഞ ഒരു വര്‍ഷമായി ഇവര്‍ അടുപ്പം തുടങ്ങിയിട്ട്. പെണ്‍കുട്ടിയുടെ വീട്ടിൽ ആളില്ലാത്ത ദിവസങ്ങളില്‍ വിവരം ലഭിക്കുന്ന വിദ്യാർഥി എടപ്പാളില്‍ നിന്നും എത്തി പീഡിപ്പിക്കുകയായിരുന്നു. 17കാരനായ വിദ്യാര്‍ത്ഥി പെൺകുട്ടിയെ നിരവധി തവണ പീഡിപ്പിച്ചെന്നാണ് ചാലിശ്ശേരി പോലീസ് നല്‍കുന്ന വിവരം.
തുടര്‍ന്ന് ഗര്‍ഭഛിദ്രത്തിന് സ്വകാര്യ ആശുപത്രിയില്‍ പെണ്‍കുട്ടി ചികിത്സ തേടുകയായിരുന്നു.
സ്വകാര്യ ആശുപത്രിയിൽ നിന്നും ലഭിച്ച പരാതിയെ തുടര്‍ന്നാണ് ചാലിശ്ശേരി പോലീസ് കേസ് അന്വേഷണം ഏറ്റെടുത്തത്.
തുടർന്ന് നടന്ന അന്വേഷണത്തിലാണ് പ്ലസ് ടു വിദ്യാർഥി പിടിയിലാവുന്നത്.
കണ്ണൂരുനിന്നും കുറ്റനാട്ട് പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ കാണാനെത്തിയ യുവാവിനെയും ബന്ധുവിനേയും ചാലിശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്ത് ഉപദേശം നൽകി തിരിച്ചയച്ച സംഭവം കഴിഞ്ഞ ആഴ്ചയാണുണ്ടായത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട എട്ടാം ക്ലാസുകാരിയെ തേടിയാണ് അന്ന് യുവാവ് എത്തിയത്. പ്രായപൂർത്തിയാവാത്ത കുട്ടികൾ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ സംഭവിക്കുന്ന ചതിക്കുഴികളികള്‍ കേരളത്തിലും വര്‍ധിക്കുകയാണെന്നാണ് ഇവ നല്‍കുന്ന സൂചനയെന്ന് ചാലിശ്ശേരി സി ഐ അറിയിച്ചു.

Eng­lish Sum­ma­ry: Class 10 stu­dent preg­nant: Plus Two stu­dent arrested

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.