22 January 2026, Thursday

Related news

January 11, 2026
January 6, 2026
January 5, 2026
January 4, 2026
December 23, 2025
November 23, 2025
November 22, 2025
November 21, 2025
November 21, 2025
November 19, 2025

എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ ഇഷ്ടികകൊണ്ട് ഇടിച്ചുകൊ ന്നു

Janayugom Webdesk
ന്യൂഡല്‍ഹി
April 28, 2023 6:43 pm

രാജ്യതലസ്ഥാനത്ത് സഹപാഠികള്‍ എട്ടാംക്ലാസുകാരനെ ഇഷ്ടികകൊണ്ട് ഇടിച്ചുകൊലപ്പെടുത്തി. ഡല്‍ഹിയിലെ ബദർപൂർ മൊളാർബന്ദ് ഖാൻ സർക്കാർ സ്‌കൂളിന് സമീപമാണ് സംഭവം. സൗരഭ് (12) എന്ന ആണ്‍കുട്ടിയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ന്യൂഡൽഹി താജ്പൂർ പഹാരിയിലെ എംസിഡി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു സൗരഭ്. 

ഇവിടെ കുട്ടകള്‍ തമ്മില്‍ ഏറ്റമുട്ടി, ഒരു കുട്ടി കൊല്ലപ്പെട്ടതായി അറിയിച്ചുകൊണ്ട് ബദര്‍പൂര്‍ പൊലീസിനെ പ്രദേശവാസി അറിയിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘം കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തി. സ്കൂൾ യൂണിഫോമിലായിരുന്നു കുട്ടിയെന്നും മൃതദേഹം അഴുക്കുചാലിൽ കിടക്കുന്ന നിലയിലാണ് കണ്ടെത്തിയതെന്നും പൊലീസ് പറഞ്ഞു. 

പാഠപുസ്തകങ്ങളും ഒരു സ്കൂൾ ബാഗും മൃതദേഹത്തിന് സമീപത്തുനിന്നും കണ്ടെത്തി. കുട്ടിയുടെ തല അഴുക്കുചാലില്‍ മുങ്ങിയ നിലയിലായിരുന്നു. സംഭവസ്ഥലത്ത് നിന്ന് രക്തം പുരണ്ട 45 കല്ലുകളും തൂവാലയും പൊലീസ് കണ്ടെടുത്തു.

കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തി വരികയാണെന്നും കുറ്റകൃത്യത്തിന് പിന്നിലുള്ള അക്രമികളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

Eng­lish Sum­ma­ry: Class 8 stu­dent was beat­en to death by his class­mates with a brick

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.