7 January 2025, Tuesday
KSFE Galaxy Chits Banner 2

Related news

December 16, 2024
December 9, 2024
November 24, 2024
November 1, 2024
October 31, 2024
July 26, 2024
June 28, 2024
April 25, 2024
January 29, 2024
January 28, 2024

കാലാവസ്ഥാ വ്യതിയാനം; ജിവനോപാധി സംരക്ഷണം വെല്ലുവിളി

Janayugom Webdesk
ന്യൂഡൽഹി
November 22, 2021 9:33 pm

ഇന്ത്യയെപ്പോലൊരു വികസ്വര രാജ്യത്തിന് കാലാവസ്ഥാ വ്യതിയാനം വെല്ലുവിളിയായി മാറുന്നത് പൗരൻമാരുടെ ജീവനോപാധി സംരക്ഷണത്തിലായിരിക്കുമെന്ന് വിദഗ്ധർ. ഒരു വശത്ത് ഊർജം, ഗതാഗതം,അടിസ്ഥാന സൗകര്യം, ഉല്പാദനം തുടങ്ങിയ മേഖലകളിൽ കാർബൺ പുറന്തള്ളൽ കുറയ്ക്കുകയും മറുവശത്ത്, വളർച്ച, വികസനം, ദാരിദ്ര്യനിർമ്മാർജനം എന്നീ ലക്ഷ്യങ്ങൾ കൈവരിക്കുകയും വേണം എന്നതാണ് വെല്ലുവിളി. ഈ രണ്ട് മേഖലകളും തുലനം ചെയ്യുന്ന നയരൂപീകരണമില്ലെങ്കിൽ ഭാവിവികസനം മുരടിപ്പിലേക്ക് നീങ്ങാനിടയുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.വെള്ളപ്പൊക്കം, വരൾച്ച, ചുഴലിക്കാറ്റുകൾ, ഉഷ്ണതരംഗങ്ങൾ, മേഘവിസ്ഫോടനം തുടങ്ങി കാലാവസ്ഥയും കാലാവസ്ഥയുമായി ബന്ധപ്പെട്ട കെടുതികളും കുറച്ചുകാലമായി ഇന്ത്യ നേരിടുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനം കാരണം ഈ ദുരന്തങ്ങളിൽ ചിലത് ഇടയ്ക്കിടെ രൂക്ഷമാവുകയും ചെയ്യുന്നു. ഇന്ത്യയിലെ 57 ശതമാനത്തിലധികം കൃഷിയിടങ്ങളും രൂക്ഷമായ കാലാവസ്ഥ വെല്ലുവിളി നേരിടുന്നുണ്ട്.

ഇന്ത്യൻ മഹാസമുദ്രത്തിൽ ശക്തമായ ചുഴലിക്കാറ്റുകൾ വർധിച്ചപ്പോൾ അറബിക്കടലിൽ ചുഴലിക്കാറ്റുകളുടെ വർധനവുണ്ടായി. ഇവ ഇനിയും അധികരിക്കുമെന്നാണ് പ്രവചനം. അതിനാൽ, കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിനു തയ്യാറെടുക്കുമ്പോൾ തന്നെ തീവ്രവും പ്രവചനാതീതവുമായ ദുരന്തങ്ങളുടെ കെടുതികളിൽ നിന്ന് ജനങ്ങളെയും അവരുടെ ഉപജീവനമാർഗങ്ങളെയും സംരക്ഷിക്കേണ്ടത് രാജ്യത്തിന്റെ ഉത്തരവാദിത്തമാണ്. ഗ്ലാസ്ഗോ കാലാവസ്ഥാ ഉച്ചകോടിയിൽ കാർബൺ നിയന്ത്രണത്തിന് ഇന്ത്യയും പ്രതിജ്ഞാബദ്ധത അറിയിച്ചു. കാലാവസ്ഥാ ഫണ്ടിലേക്ക് പ്രതിവർഷം നിശ്ചിത തുക നിക്ഷേപിക്കാൻ വികസിത രാജ്യങ്ങളോട് ഇന്ത്യയും ഗ്ലാസ്ഗോയിൽ ആവശ്യപ്പെട്ടു. എന്നാൽ ഫണ്ട് മാത്രമല്ല, അത് നന്നായി വിനിയോഗിക്കുക എന്നതായിരിക്കും ഇന്ത്യയുടെ വെല്ലുവിളിയെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി അംഗം കമൽ കിഷോർ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാൻസ് ആന്റ് പോളിസിയിലെ സാമ്പത്തിക വിദഗ്ധ ഇള പട്നായിക് എന്നിവർ അഭിപ്രായപ്പെടുന്നു. 

കാലാവസ്ഥാ വ്യതിയാനവുമായി പൊരുത്തപ്പെടാനുള്ള ശ്രമങ്ങളും ചെലവേറിയതാണ്. നഗരവത്കരണം, മറ്റ് അടിസ്ഥാന സൗകര്യനിർമ്മാണം എന്നിവ അതിലെ ഒരു പ്രധാന ഘടകമാണ്. ആളുകൾ പരമ്പരാഗതമായി ചെയ്യുന്ന കൃഷി തുടങ്ങിയ മേഖലകളിൽ നിന്ന് അകന്നുപോകുന്നു. അവരുടെ ജീവനോപാധികൾ സംരക്ഷിക്കുക എന്നതാണ് ഭരണകൂടത്തിന്റെ കടമ. ഭൂതകാലത്തിൽ നിന്ന് പാഠങ്ങൾ പഠിക്കുകയും ഭാവിയെ മുൻകൂട്ടി കാണുകയും കൂടുതൽ പ്രതിരോധശേഷിയുള്ള സംവിധാനങ്ങളും സമൂഹവും സമ്പദ്‌വ്യവസ്ഥയും സൃഷ്ടിക്കുകയുമാണ് വേണ്ടതെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
eng­lish summary;Climate change; Liveli­hood con­ser­va­tion challenge
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.