
വ്യവസായ കര്‍ഷ ലോബിയുടെ പിടിയിലമര്‍ന്ന് ഈ വര്‍ഷത്തെ കാലാവസ്ഥാ ഉച്ചകോടി സിഒപി 30. ബ്രസീലിയന്‍ ആമസോണ്‍ മഴക്കാടുകള്‍ നശീകരണത്തിനുള്ള പ്രധാന കാരണം വ്യാവസായിക കര്‍ഷക മേഖലയുടെ പ്രവര്‍ത്തനങ്ങളാണെന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് ഉച്ചകോടിയിലെ ഇവരുടെ സ്വാധീനം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. വാണിജ്യാടിസ്ഥാനത്തില്‍ കന്നുകാലി കൃഷി, ധാന്യങ്ങള്‍, വളം തുടങ്ങിയവയുടെ ഉല്പാദനം നടത്തുന്നവരുമായിരുന്നു ഉച്ചകോടിയുടെ പ്രധാന പങ്കാളിത്തം. കഴിഞ്ഞ തവണ ബകുവില്‍ നടന്നതിനേക്കാള്‍ 14 ശതമാനം കൂടുതല്‍ പേരാണ് ഇത്തവണയെത്തിയത്. ലോകത്തെ പത്താമത്തെ സാമ്പത്തിക ശക്തിയായ കാനഡയില്‍ നിന്ന് മാത്രം 220 പ്രതിനിധികളാണ് പങ്കെടുത്തതെന്ന് ദെസ്മോഗും ഗാര്‍ഡിയനും സംയുക്തമായി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
കാര്‍ഷിക ലോബി സംഘത്തിലെ നാലില്‍ ഒരാള്‍ വീതം രാജ്യത്തിന്റെ നേരിട്ടുള്ള പ്രതിനിധികളാണ് ഉച്ചകോടിയുടെ ഭാഗമായത്. ആഗോള കാലാവസ്ഥാ ദുരന്തങ്ങള്‍ കുറയ്ക്കുന്നതിന് ആവശ്യമായ നയങ്ങള്‍ രൂപീകരിക്കാന്‍ വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഉപ വിഭാഗത്തിലും ഇത്തരക്കാര്‍ ഭാഗമായിരുന്നു. ആഗോള കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്റെ നാലിലൊന്ന് മുതല്‍ മൂന്നിലൊന്ന് വരെ കാരണമാകുന്നത് കൃഷിയാണ്. കൃഷി രീതിയിലും ഭക്ഷണ ഉപഭോഗത്തിലും കാര്യമായ മാറ്റങ്ങള്‍ കൊണ്ടുവന്നാല്‍ മാത്രമേ 2015ലെ പാരിസ് ഉടമ്പടിയിലേക്ക് എത്തിച്ചേരാന്‍ സാധിക്കു. ആമസോണിലെ വനനശീകരണത്തിന് ഏറ്റവും വലിയ കാരണം കന്നുകാലി വളർത്തലാണ്, മൃഗങ്ങളുടെ തീറ്റയ്ക്കായി കൂടുതലായി ഉപയോഗിക്കുന്ന സോയയുടെ വ്യാവസായിക ഉല്പാദനമാണ് രണ്ടാമത്. ജലക്ഷാമം, ഭൂമി വെട്ടിക്കുറയ്ക്കൽ, കാലാവസ്ഥാ വ്യതിയാനം എന്നിവയുടെ ഫലമായി 2050 ആകുമ്പോഴേക്കും ആമസോൺ മഴക്കാടുകളുടെ പകുതിയോളം നാശത്തിന്റെ വക്കിലെത്തുമെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത്തരത്തിലുള്ള സാഹചര്യങ്ങള്‍ നില്‍ക്കെ ഉച്ചകോടിയിലെ ഇവരുടെ പ്രബലമായ പങ്കാളിത്തം കനത്ത തിരിച്ചടിയായിരിക്കും സൃഷ്ടിക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.