3 March 2026, Tuesday

Related news

March 2, 2026
March 2, 2026
March 2, 2026
March 1, 2026
March 1, 2026
February 28, 2026
February 27, 2026
February 27, 2026
February 27, 2026
February 27, 2026

കരിപ്പൂര്‍ വിമാനത്താവളം കാണാൻ മലയുടെ മുകളില്‍ കയറി; താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം

Janayugom Webdesk
കോഴിക്കോട്
December 30, 2025 11:40 am

കരിപ്പൂര്‍ വിമാനത്താവളം കാണാനായി കൂട്ടുകാരോടൊപ്പം എത്തിയ യുവാവ് മലയുടെ മുകളില്‍ നിന്നും വീണ് മരിച്ചു. വെങ്കുളത്തെ വ്യൂ പോയിന്റിലാണ് അപകടമുണ്ടായത്. മലപ്പുറം മുണ്ടുപറമ്പ് സ്വദേശി ജിതിൻ ആണ് മരിച്ചത്. താഴ്ച്ചയിലേക്ക് വീണ യുവാവിൻ്റെ കഴുത്തിൽ കമ്പ് തറച്ചു കയറുകയായിരുന്നു. ഗുരുതര പരിക്കുകളോടെ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. പോസ്റ്റുമോര്‍ട്ടതിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കുമെന്ന് പൊലീസ് അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.