26 December 2024, Thursday
KSFE Galaxy Chits Banner 2

നായന്മാരും ഈഴവരും തമ്മില്‍ അടുത്ത ജനിതക ബന്ധം; ദ്രാവിഡരില്‍ നിന്ന് വ്യത്യസ്തം; പുതിയ കണ്ടെത്തല്‍

Janayugom Webdesk
കൊച്ചി
March 23, 2022 1:05 pm

കേരളത്തിലെ നായര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ഈഴവ, തീയ വിഭാഗങ്ങള്‍ക്കും അടുത്ത ജനിതക പാരമ്പര്യമുണ്ടെന്നും ഇവര്‍ ദ്രാവിഡരില്‍ നിന്ന് വ്യത്യസ്തരമാണെന്നും പുതിയ കണ്ടെത്തല്‍. കേരളത്തിലും കര്‍ണാടകത്തിലുമുള്ള വിവിധ വിഭാഗങ്ങള്‍ ദ്രാവിഡ വിഭാഗത്തില്‍ നിന്ന് വ്യത്യസ്തരാണെന്നും ഇവര്‍ക്ക് പൊതുവായ മറ്റൊരു പാരമ്പര്യമാണുള്ളതെന്നുമാണ് പുതിയ പഠനം. സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്റ് മോളിക്യൂലാര്‍ ബയോളജിയും സെന്റര്‍ ഫോര്‍ ഡിഎന്‍എ ഫിംഗര്‍പ്രിന്റിങ് ആന്റ് ഡയഗ്‌നോസ്റ്റിക്‌സും ചേര്‍ന്നു നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയതെന്ന് ഒരു ഇഗ്‌ളീഷ് ദിനപത്രത്തിലാണ് ഈ റിപ്പോര്‍ട്ട് വന്നത്. കേരളത്തിലും കര്‍ണാടകയിലുമായി കണ്ടു വരുന്ന നായര്‍, ബുന്ദ്, ഈഴവ, ഹോയ്‌സാസ ബ്രാഹ്‌മണ, തീയ വിഭാഗങ്ങള്‍ക്ക് പൊതുവായ ജനിതക പാരമ്പര്യമുണ്ടെന്നും ഇവര്‍ മറ്റു ദ്രാവിഡ വിഭാഗങ്ങളില്‍ നിന്നും ഗംഗാസമതലത്തിലുള്ള ഇന്‍ഡോ- യൂറോപ്യന്‍ വിഭാഗത്തില്‍ നിന്ന് വ്യത്യസ്തരാണെന്നുമാണ് പുതിയ പഠനം. വേദബ്രാഹ്‌മണ വിഭാഗക്കാരും റെഡ്ഡി വിഭാഗത്തില്‍പ്പെട്ടവരുമായും ഈഴവരും നായരും ഉള്‍പ്പെടുന്ന വിഭാഗത്തിനു അടുത്ത ബന്ധമുണ്ടെന്നും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. മാര്‍ച്ച് 16നാണ് ഇതുസംബന്ധിച്ച ഗവേഷണ റിപ്പോര്‍ട്ട് പുറത്തിറങ്ങിയത്. സിസിഎംബിയിലെയും സിഡിഎഫ്ഡിയിലെയും രണ്ട് ഗവഷകരാണ് പഠനത്തിന് നേതൃത്വം നല്‍കിയത്.

കേരളത്തിലെയും കര്‍ണാടകത്തിലെയും പരമ്പരാഗത സൈനികവിഭാഗക്കാരും ഫ്യൂഡല്‍ ജന്മിമാരും പുരാതന കാലത്ത് വടക്കുപടിഞ്ഞാറന്‍ ഇന്ത്യയില്‍ നിന്നും ഇപ്പോഴുളള ആന്ധ്രാ തെലങ്കാന മേഖലയിലെ ഗോദാവരി തീരം വഴി കുടിയേറി കേരളവും കര്‍ണാടകയും ഉള്‍പ്പെടുന്ന തെക്കുപടിഞ്ഞാറന്‍ തീരത്ത് എത്തിയവരാണെന്നാണ് പഠനത്തില്‍ കണ്ടെത്തിയിട്ടുള്ളത്. നായര്‍, ബുന്ദ്, തീയ വിഭാഗക്കാര്‍ക്ക് പൊതുവായ പൂര്‍വികരാണ് ഉള്ളതെന്ന നിഗമനത്തിന് അടിവരയിടുന്നതാണ് പുതിയ പഠനമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ആര്‍ക്കും ഗംഗാസമതലപ്രദേശത്തെ ഇന്തോ — യൂറോപ്യന്‍ വിഭാഗവുമായി അടുത്ത ജനിതകബന്ധമില്ല. വടക്കുപടിഞ്ഞാറന്‍ ഇന്ത്യയുമായാണ് ഈ വിഭാഗക്കാര്‍ക്ക് ചരിത്രപരമായ ബന്ധമുള്ളതെന്നുമാണ് കണ്ടെത്തല്‍. ഇതിനു പുറമെ കേരളത്തിലും കര്‍ണാടകയിലും മധ്യപൂര്‍വേഷ്യന്‍ ജനിതകസാന്നിധ്യവും ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മലബാറിലെ ഈഴവ വിഭാഗത്തിനും ഗോദാവരി തടസ്സിലെ റെഡ്ഡി, വൈദിക ബ്രാഹ്‌മണ വിഭാഗത്തിനും കര്‍ണാടകയിലെ ഗൗഡ് വിഭാഗത്തിനും കുറഞ്ഞ അളവില്‍ മധ്യപൂര്‍വേഷ്യന്‍ ബന്ധമുണ്ട്‌തെക്കുപടിഞ്ഞാറന്‍ തീരത്ത് താമസിക്കുന്ന നായര്‍, ബുന്ദ്, ഹോയ്‌സാല വിഭാഗക്കാര്‍ക്ക് വടക്കുകിഴക്കന്‍ ഇന്ത്യയിലെ മനുഷ്യരുമായാണ് കൂടുതല്‍ ജനിതകന്ധമുള്ളതെന്ന് പഠനത്തില്‍ പറയുന്നു. എന്നാല്‍ തീയവിഭാഗത്തിനും ഈഴവ വിഭാഗത്തിനും ദ്രാവിഡവിഭാഗങ്ങളും മറ്റു പ്രാദേശികവിഭാഗങ്ങളുമായും അടുത്ത ബന്ധമുണ്ടെന്നും പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഇതിനു പുറമെ കൃത്യമായ മധ്യപൂര്‍വേഷ്യന്‍ ബന്ധവുമുണ്ട്.

Eng­lish sum­ma­ry; Close genet­ic rela­tion­ship between Nair and ezha­va thiyya

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.