11 December 2025, Thursday

Related news

September 13, 2025
August 31, 2025
August 30, 2025
August 23, 2025
August 17, 2025
October 17, 2024
August 23, 2023
August 14, 2023
August 10, 2023
July 23, 2023

മേഘവിസ്ഫോടനമെന്നും സംശയം; മുറ്റത്ത് കൂട്ടിയിട്ടിരുന്ന തേങ്ങകള്‍ ഒഴുകിപ്പോയി

Janayugom Webdesk
നീലേശ്വരം
October 17, 2024 9:50 am

കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ ബിരിക്കുളം പാറയില്‍ മേഘസ്‌ഫോടനമെന്നു സംശയം. ചുരുങ്ങിയ സമയത്തിനുള്ളില്‍ കോരിച്ചൊരിഞ്ഞ മഴയെ തുടര്‍ന്ന് ശക്തമായ മലവെള്ളപ്പാച്ചില്‍. മുറ്റത്ത് കൂട്ടിയിട്ടിരുന്ന തേങ്ങകളും ഉണങ്ങാനിട്ട വിറകും ഒലിച്ചുപോയി. ബുധനാഴ്ച ഉച്ചക്ക് 2 മണിയോടെയാണ് മലവെള്ളം ഒഴുകിയെത്തിയത്.

കോളംകുളത്തെ ദേവസ്യയുടെ വീട്ടുമുറ്റത്തു കൂട്ടിയിട്ടിരുന്ന തേങ്ങകളും വിറകുമാണ് ഒഴുകിപ്പോയത്. ഈ സമയത്ത് ഈ പ്രദേശത്ത് വലിയമഴ ഉണ്ടായിരുന്നില്ല. എന്നാല്‍ നിമിഷ നേരം കൊണ്ട് ഒഴുകിയെത്തിയ മഴവെള്ളം മുറ്റത്തും തോട്ടങ്ങളിലും നിറയുകയും തോടു കരകവിയുകയുമായിരുന്നു. റോഡും വെള്ളത്തിനടിയിലായി. സാധാരണഗതിയില്‍ ബിരിക്കുളം പാറയില്‍ ശക്തമായ മഴ പെയ്താലേ ഇത്തരത്തിലുള്ള വെള്ളപ്പൊക്കം ഉണ്ടാകാറുള്ളുവെന്ന് നാട്ടുകാര്‍ പറഞ്ഞു. വര്‍ഷങ്ങള്‍ക്കു മുമ്പും സമാന അനുഭവം ഉണ്ടായതായി കൂട്ടിച്ചേര്‍ത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.