14 November 2025, Friday

Related news

October 28, 2025
October 25, 2025
October 7, 2025
September 13, 2025
September 6, 2025
August 31, 2025
August 30, 2025
August 23, 2025
August 19, 2025
August 17, 2025

ഹിമാചലില്‍ മേഘവിസ്‌ഫോടനം; പാലം തകർന്നു

Janayugom Webdesk
August 23, 2023 2:07 pm

ഹിമാചലില്‍ മഴക്കെടുതിയില്‍ മേഘവിസ്‌ഫോടനം. ഹിമാചല്‍ പ്രദേശിലെ സുബതുവിലാണ് മേഘവിസ്‌ഫോടമുണ്ടായത്. പ്രദേശത്ത് നിരവധി വാഹനങ്ങൾ ഒലിച്ചു പോയി. വിവിധയിടങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് ദേശീയപാത 21 ലെ ഗതാഗതം തടസപ്പെട്ടു. നിരവധി റോഡുകൾ അടച്ചിട്ടിരിക്കുകയാണ്. ബലദ് നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ബദ്ദിയില്‍ പാലം തകര്‍ന്നു വീണു. ഹരിയാന, ചണ്ഡീഗഢ് എന്നിവിടങ്ങളിലേക്കുള്ള ചരക്ക് ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. കനത്ത മഴയെ തുടർന്ന് സ്കൂളുകൾക്കും കോളേജുകൾക്കും ഇന്നും നാളെയും അവധി പ്രഖ്യാപിച്ചു.

ബിലാസ്പൂർ, ഹമീർ പൂർ, കുളു, മാണ്ഡി, ഷിംല, സോളൻ, ഉന തുടങ്ങിയ ഇടങ്ങളിൽ സ്ഥിതി സങ്കീർണമാണ്. ഉത്തരാഖണ്ഡിലും ശക്തമായ മഴ തുടരുകയാണ്. പലയിടങ്ങളിലും മണ്ണിടിച്ചിൽ രൂക്ഷമാണ്. ഇതുവരെ 1000 കോടിയിലധികം രൂപയുടെ നഷ്ടം ഉണ്ടായെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി വ്യക്തമാക്കി. ഇരു സംസ്ഥാനങ്ങളിലും ഈ മാസം 28 വരെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു.

Eng­lish Summary:Cloudburst in Himachal; The bridge collapsed

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.