
ഹിമാചൽ പ്രദേശിലെ ബിലാസ്പൂർ ജില്ലയിലുണ്ടായ മേഘവിസ്ഫോടനത്തിൽ കനത്ത നാശനഷ്ടം. നിരവധി വാഹനങ്ങളും കൃഷിയിടങ്ങൾളും നശിച്ചു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. നൈന ദേവി നിയമസഭാ മണ്ഡലത്തിലെ നാംഹോൾ പ്രദേശത്തെ ഗുത്രഹാൻ ഗ്രാമത്തിലാണ് ഇന്ന് പുലര്‍ച്ചെ മേഘവിസ്ഫോടനം ഉണ്ടായത്. കുതിച്ചെത്തിയ വെള്ളത്തോടൊപ്പം കൃഷിയിടങ്ങൾ ഒലിച്ചു പോയി, ഗ്രാമവാസിയായ കശ്മീർ സിംഗ് പറഞ്ഞു.
രാവിലെ സംസ്ഥാന തലസ്ഥാനമായ ഷിംലയിൽ മൂടൽമഞ്ഞ് വീശിയതിനാൽ ദൃശ്യപരത ഏതാനും മീറ്ററുകളായി കുറഞ്ഞു. സ്കൂൾ സമയത്ത് വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് അസൗകര്യം നേരിട്ടു. ശനിയാഴ്ചയും ഞായറാഴ്ചയും സംസ്ഥാനത്തിന്റെ ഒറ്റപ്പെട്ട ഭാഗങ്ങളിൽ കനത്ത മഴയുണ്ടാകുമെന്ന് പ്രാദേശിക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മഞ്ഞ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അടുത്തിടെയുണ്ടായ വെള്ളപ്പൊക്കവും മണ്ണിടിച്ചിലുകളും കാരണം സംസ്ഥാനത്ത് ഏകദേശം 953 പവർ ട്രാൻസ്‌ഫോർമറുകളും 336 ജലവിതരണ പദ്ധതികളും തടസ്സപ്പെട്ടതായി സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്റർ (എസ്‌ഇഒസി) അറിയിച്ചു. കാലവർഷം ആരംഭിച്ചതിനുശേഷം സെപ്റ്റംബർ 12 വരെ മഴയുമായി ബന്ധപ്പെട്ട സംഭവങ്ങളിലും റോഡപകടങ്ങളിലും ആകെ 386 പേർ മരിച്ചു. 386 പേരിൽ 218 പേർ മഴയുമായി ബന്ധപ്പെട്ട സംഭവങ്ങളിലും 168 പേർ റോഡപകടങ്ങളിലും മരിച്ചു. കാലവർഷം ആരംഭിച്ചതിനുശേഷം സെപ്റ്റംബർ 12 വരെ മഴയുമായി ബന്ധപ്പെട്ട സംഭവങ്ങളിലും റോഡപകടങ്ങളിലും ആകെ 386 പേർ മരിച്ചു. 386 പേരിൽ 218 പേർ മഴയുമായി ബന്ധപ്പെട്ട സംഭവങ്ങളിലും 168 പേർ റോഡപകടങ്ങളിലും മരിച്ചു. ഇതുവരെ സംസ്ഥാനത്തിന് 4,465 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.