
ഉത്തരാഖണ്ഡിലെ ചമോലിയിൽ വെള്ളിയാഴ്ച രാത്രിയുണ്ടായ മേഘവിസ്ഫോടനത്തിൽ നിരവധി ആളുകളെ കാണാതായി. തറളി മാർക്കറ്റ് പരിസരവും തറളി തറളി തഹസീൽ സമുച്ചയവും കനത്ത അവശിഷ്ടങ്ങളാൽ മൂടപ്പെട്ടതായി അധികൃതർ പറയുന്നു. സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന്റെ (എസ്ഡിഎം) ഔദ്യോഗിക വസതി, കടകൾ, വാഹനങ്ങൾ,നിരവധി താമസ സ്ഥലങ്ങൾ എന്നിവ അവശിഷ്ടങ്ങൾക്കിടയിൽ മൂടപ്പെട്ടു.
സമീപ പ്രദേശത്തെ സഗ്വാര ഗ്രാമത്തിൽ ഒരു പെൺകുട്ടി അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുണ്ട്.
പ്രദേശവാസികൾ വീടുകളിൽ നിന്നും മാറിയതായും രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായാണ് റിപ്പോർട്ട്.
ചെപ്ടൺ മാർക്കറ്റിലെ ചില കടകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
കനത്ത മഴയും അവശിഷ്ടങ്ങളും കാരണം തരളി-ഗ്വാൾഡാം റോഡും തരളി-സാഗ്വാര റോഡും അടച്ചിട്ടതിനാൽ ഗതാഗതം തടസ്സപ്പെട്ടു.
അവശിഷ്ടങ്ങളും മുട്ടോളം വെള്ളവും നിറഞ്ഞ വീടുകളിലൂടെ ആളുകൾ നടക്കുന്നതിൻറെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഇന്നലെ രാത്രി മുതൽ എൻഡിആർഎഫിന്റെയും എസ്‌ഡിആർഎഫിന്റെയും സംഘങ്ങൾ രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. നിരവധി പ്രദേശവാസികളെ വീടുകളിൽ നിന്ന് ഒഴിപ്പിച്ച് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയതായി ചമോലി പോലീസ് പറഞ്ഞു.
സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.