15 December 2025, Monday

Related news

December 5, 2025
November 21, 2025
October 31, 2025
October 29, 2025
October 11, 2025
October 8, 2025
October 8, 2025
October 2, 2025
October 2, 2025
September 30, 2025

സഹായിക്കണമെന്ന് റഹീം; സഹായം ഉറപ്പ് നല്‍കി മുഖ്യമന്ത്രി, പിന്നാലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശവും

Janayugom Webdesk
തിരുവനന്തപുരം
February 27, 2023 11:51 pm

മുച്ചക്ര വാഹനം ലഭിക്കുന്നതിന് സഹായിക്കണമെന്ന അപേക്ഷയുമായാണ് ഭിന്നശേഷിക്കാരനായ അഞ്ചുതെങ്ങ് കൊച്ചുതെക്കഴികം സ്വദേശി റഹീം മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചത്. മുച്ചക്ര വാഹനം അനുവദിക്കുന്നതിനുള്ള അപേക്ഷ റഹീം നൽകി. തിരുവനന്തപുരത്ത് എത്തിയെങ്കിലും മുഖ്യമന്ത്രിയെ കാണാന്‍ റഹീമിന് ഓഫീസിലേക്ക് പോകേണ്ടിവന്നില്ല. മുഖ്യമന്ത്രി തന്നെ നേരിട്ടെത്തി, വീൽ ചെയറിലായിരുന്ന റഹീമിനെ ഓഫീസിലെ ഇടനാഴിയിൽവച്ച് റഹീമിനെ കണ്ടു. ആവശ്യം കേട്ടതിനുപിന്നാലെ കുശലാന്വേഷണവും. പിന്നാലെ അപേക്ഷയിൽ അടിയന്തിര നടപടിയെടുക്കാൻ മുഖ്യമന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിർദേശവും നൽകി. അടിയന്തര പരിഹാരത്തിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയതോടെ സന്തോഷത്തോടെ റഹീം വീട്ടിലേക്ക് മടങ്ങി. 

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 15, 2025
December 15, 2025
December 15, 2025
December 14, 2025
December 14, 2025
December 14, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.