18 January 2026, Sunday

Related news

January 16, 2026
December 16, 2025
October 16, 2025
September 29, 2025
September 15, 2025
September 15, 2025
August 23, 2025
August 23, 2025
June 26, 2025
May 29, 2025

“പറന്നുയരാം കരുത്തോടെ”: വനിതാ കമ്മിഷൻ കാമ്പയിൻ ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു

Janayugom Webdesk
തിരുവനന്തപുരം
January 16, 2026 9:57 pm

കേരള വനിതാ കമ്മിഷൻ നടപ്പാക്കുന്ന “പറന്നുയരാം കരുത്തോടെ” കാമ്പയിന്റെ ലോഗോ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസിൽ നടന്ന ചടങ്ങിൽ കമ്മിഷൻ അധ്യക്ഷ അഡ്വ. പി സതീദേവി, അംഗം അഡ്വ. ഇന്ദിര രവീന്ദ്രൻ , മെമ്പർ സെക്രട്ടറി കെ ഹരികുമാർ തുടങ്ങിയവർ പങ്കെടുത്തു. 

ജീവിത പ്രതിസന്ധികളെ തരണം ചെയ്യാൻ സ്ത്രീകളെ പ്രാപ്തരാക്കുക, അവരുടെ മനക്കരുത്ത് വർധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് “പറന്നുയരാം കരുത്തോടെ” എന്ന ടാഗ്‌ലൈനിൽ സംസ്ഥാനത്തുടനീളം കാമ്പയിൻ സംഘടിപ്പിക്കുന്നത്. നടി മഞ്ജു വാര്യരാണ് കാമ്പയിൻ അംബാസിഡർ. ആദ്യഘട്ടമായി സംസ്ഥാനത്ത് മൂന്നിടങ്ങളിൽ വിവിധ മേഖലകളിൽ നിന്നുള്ള സ്ത്രീകളെ പങ്കെടുപ്പിച്ച് പരിപാടികൾ സംഘടിപ്പിക്കും. 

സംസ്ഥാനതല ഉദ്‌ഘാടനം 19ന് ഉച്ചയ്ക്ക് മൂന്നിന് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ വനിതാ ശിശുവികസന, ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് നിർവഹിക്കും. ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു, ക്ഷീര, മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണി, വനിതാ ശിശുവികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമ്മിള മേരി ജോസഫ്, ഡയറക്ടർ ഹരിത വി കുമാർ, ജില്ലാ കളക്ടർ അനുകുമാരി, പൊലീസ് ഐജി എസ് അജിതാബീഗം , കമ്മിഷൻ അംഗങ്ങളായ അഡ്വ. ഇന്ദിരാ രവീന്ദ്രൻ, അഡ്വ. എലിസബത്ത് മാമൻ മത്തായി, വി ആർ മഹിളാമണി, അഡ്വ. പി കുഞ്ഞായിഷ തുടങ്ങിയവർ പങ്കെടുക്കും.

“നമുക്കെങ്ങനെ പറന്നുയരാം” എന്ന വിഷയത്തിൽ പ്രശസ്ത ഡബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി മോഡറേറ്ററാകുന്ന സംവാദവും ഉണ്ടാകും. സർക്കാർ പ്ലീഡർ , പ്രോസിക്യൂട്ടർ ഡോ. ടി ഗീനാകുമാരി, ജൻഡർ കൺസൽട്ടന്റ് ഡോ. ടി കെ ആനന്ദി, എഴുത്തുകാരി ഡോ. ചന്ദ്രമതി, എച്ചുമുക്കുട്ടി ‚മെന്റൽ ഹെൽത്ത് റിവ്യൂ ബോർഡ് അംഗം ഡോ. ഷാലിമ, കമ്മിഷൻ അംഗങ്ങൾ, ഡയറക്ടർ ഷാജി സുഗുണൻ , ലോ ഓഫിസർ കെ ചന്ദ്രശോഭ തുടങ്ങിയവർ പാനലിസ്റ്റുകളാകും. തുടർന്ന് പ്രശസ്ത ഗായിക ആര്യ ദയാലിന്റെ സംഗീത പരിപാടി നടക്കും. കമ്മിഷൻ ആസ്ഥാനമായ തിരുവനന്തപുരത്തും , മേഖലാ ഓഫിസുകൾ പ്രവർത്തിക്കുന്ന കോഴിക്കോടും എറണാകുളത്തും വനിതകൾക്ക് സൗജന്യ കൗസിലിങ് സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത് പരമാവധി പ്രയോജനപ്പെടുത്തണമെന്ന് കമ്മിഷൻ അധ്യക്ഷ അഭ്യർത്ഥിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.