22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 21, 2024
December 21, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024

സിൽവർലൈന്‍ പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി; മാധ്യമങ്ങള്‍ക്കും വിമര്‍ശം

Janayugom Webdesk
തിരുവനന്തപുരം
April 2, 2022 2:48 pm

സിൽവർലൈനിൽ നിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിക്കായി ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് കമ്പോള വിലയുടെ ഇരട്ടി നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു.നാടിന്റെ വികസനത്തിനായുള്ള ഓരോ പദ്ധതിയും നടപ്പിലാക്കേണ്ട സമയത്ത് നടപ്പിലാക്കണ്ടേയെന്ന് അദ്ദേഹം ചോദിച്ചു. നിക്ഷിപ്ത താൽപര്യക്കാർ തടസം നിൽക്കുമ്പോൾ അതിന് വളവും വെള്ളവും ഒഴിക്കുന്ന അവസ്ഥയിലേക്ക് മാധ്യമങ്ങൾ പോകരുതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വ്യാജ നിർമ്മിതികൾ ആവരുത് മാധ്യമ ധർമ്മം.അതേസമയം അതൊക്കെ ജനങ്ങൾ വിശ്വസിക്കുമെന്ന് കരുതണ്ട. എങ്കിൽ ഞാനിന്ന് മുഖ്യമന്ത്രിയായി ഇവിടെ ഉണ്ടാകുമായിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമങ്ങള്‍ ജനങ്ങളെ അറിയിക്കേണ്ടവ അറിയിക്കുന്നുണ്ടോ എന്ന് സ്വയം പരിശോധന നടത്തണം.
നുണയാണെന്ന് അറിഞ്ഞു കൊണ്ട് മാധ്യമങ്ങൾ അത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ്.സത്യമല്ലെന്ന് ബോധ്യപ്പെട്ടാൽ തിരുത്താൻ തയ്യാറാവുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Eng­lish Summary:CM says he will not back down from Sil­ver Line project; Crit­i­cism of the media
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.