23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 20, 2024
December 17, 2024
November 8, 2024
November 5, 2024
July 19, 2024
July 6, 2024
July 5, 2024
July 5, 2024
June 26, 2024
June 21, 2024

സിഎംആര്‍എല്‍ : മാത്യു കുഴല്‍നാടന്‍റെ ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കിയിട്ടുണ്ടെന്ന് മന്ത്രി ബാലഗോപാല്‍

Janayugom Webdesk
തിരുവനന്തപുരം
October 23, 2023 4:33 pm

സിഎംആര്‍എല്‍ വിവാദത്തില്‍ മാത്യുകുഴല്‍നാടന്‍റെ ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കിയിട്ടുണ്ടെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ എൻ ബാലഗോപാല്‍. വീണാവിജയന്‍ നികുതി അടച്ചെന്ന സംഭവത്തില്‍ കുഴല്‍നാടന്‍ തെറ്റിദ്ധാരണ പരത്തുകയാണെന്നും ബാലഗോപാല്‍ അഭിപ്രായപ്പെട്ടു. വീണാ വിജയന്‍ സിഎംആര്‍എല്ലില്‍നിന്ന് കൈപറ്റിയ പണത്തിന് നികുതി അടച്ചോ എന്ന് ചോദിച്ച് മാത്യു കുഴല്‍നാടന്‍ കത്ത് നല്‍കിയിരുന്നു.

അതിന് കൃത്യമായ മറുപടി നല്‍കി. നികുതി അടയ്ക്കാത്ത ആളുകളുടെ വിവരങ്ങള്‍ പുറത്തുവിടാറില്ല. എംഎല്‍എ തെറ്റിദ്ധാരണ പരത്തുന്നത് ശരിയല്ലെന്നും ബാലഗോപാല്‍ അഭിപ്രായപ്പെട്ടു.മറുപടി കിട്ടിയിട്ടും തെറ്റിദ്ധാരണ പരത്തുകയാണ്. ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു വ്യക്തിപരമായി ആക്രമിക്കുകയാണെന്നും കെ എൻ ബാല​ഗോപാൽ പറഞ്ഞു. ഐ ജി എസ് ടി വഴി ടാക്സ് അടച്ച നികുതി കേരളത്തിന് കിട്ടിയിരുന്നോയെന്നാണ് മാത്യു കുഴൽ നാടൻ ചോദിച്ചത്. നികുതി ഒടുക്കിയെന്ന് മറുപടി കൊടുത്തു. നിയമപരമായി തന്നെയേ മറുപടി പറയാൻ കഴിയൂ. ഐ ജി എസ് ടി പ്രകാരമുള്ള നികുതി അടച്ചിട്ടുണ്ട്.

2017 ജൂലൈ ഒന്ന് മുതലാണ് ജി എസ് ടി നിലവിൽ വരുന്നത്. അതിന് മുൻപ് സർവ്വീസ് ടാക്സ് സെൻട്രൽ ടാക്സ് ആണ്. കുടുംബത്തെയും വ്യക്തിപരമായും അക്രമിക്കുന്നത് നല്ലതല്ല. ഇതൊക്കെ മുഖ്യമന്ത്രിയ്ക്ക് എതിരെയുള്ള അക്രമത്തിൻ്റെ ഭാഗമാണ്. നല്ല നന്ദിയും നല്ല നമസ്ക്കാരവുമാണ് കുഴൽനാടൻ പറയേണ്ടിരുന്നത്. ഈ എപ്പിസോഡ് ഇവിടെ അവസാനിപ്പിച്ചിട്ട് പുതിയ കാര്യവുമായി വരാനും കുഴൽനാടന് ധനമന്ത്രി മാധ്യമങ്ങളിലൂടെ മറുപടി നൽകി.മുഖ്യമന്ത്രിയെ ആക്രമിക്കാനുള്ള ശ്രമം കുറേക്കാലമായി നടക്കുന്നു. 

ജിഎസ്ടയി നിയമം നിലവിൽ വന്നത് 2017 ജൂലൈ ഒന്ന് മുതലാണ്. ഐജിഎസ്ടി അടയ്ക്കാനുള്ള പണം കേരളത്തിന് ലഭിച്ചു. ഇക്കാര്യത്തിൽ നിയമാനുസൃതമായി കുഴൽനാടന് മറുപടി നൽ‌കിയെന്നും മന്ത്രി പറഞ്ഞു.അതിനിടെ, വീണാ വിജയൻ ഐജിഎസ്ടി അടച്ച തീയതി പുറത്ത് വന്നിട്ടുണ്ട്. 2018 ൽ ജൂൺ , ജൂലൈ , ഓഗസ്റ്റ് മാസങ്ങളിലായാണ് നികുതി അടച്ചത്. 14.6.2018, 30.07.2018, 1.8.2018 തീയതികളിലാണ് നികുതി നൽകിയത്. 

Eng­lish Summary:
CMRL: Min­is­ter Bal­agopal has giv­en a cor­rect answer to Math­ew Kuzhal­nadan’s question

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.