
ഗള്‍ഫ് പര്യടനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ബഹ്റൈനിലെത്തി. ചീപ് സെക്രട്ടറി എ ജയതിലകും മുഖ്യമന്ത്രിയെ അനുഗമിക്കുന്നുണ്ട്. ബഹ്‌റൈനിലെ മനാമയില്‍ വെള്ളിയാഴ്ച മലയാളം മിഷന്‍ സംഘടിപ്പിക്കുന്ന പ്രവാസി മലയാളി സംഗമമാണ് ആദ്യ പരിപാടി. ഇതില്‍ പങ്കെടുക്കാന്‍ മന്ത്രി സജി ചെറിയാന്‍ ഇന്നു ബഹ്‌റൈനിലേക്കു പോകും. ഡിസംബര്‍ ഒന്നു വരെ അഞ്ചുഘട്ടങ്ങളിലാണു പര്യടനം.
മുഖ്യമന്ത്രിയുടെ ആദ്യഘട്ട സന്ദര്‍ശനം 19 വരെയാണു നേരത്തേ നിശ്ചയിച്ചിരുന്നത്. എന്നാല്‍ 18നും 19നും പങ്കെടുക്കേണ്ട പരിപാടികള്‍ക്കു സൗദി സന്ദര്‍ശിക്കാന്‍ അനുമതി ലഭിക്കാതെ വന്നതോടെ അവ ഒഴിവാക്കി. ഈ സാഹചര്യത്തില്‍ 18നു കേരളത്തിലേക്കു മടങ്ങിയേക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.