ജനങ്ങള്‍ക്ക് അഴിമതിയുമായി ബന്ധപ്പെട്ട പരാതികള്‍ അറിയിക്കാനായി സ്വകാര്യ വാട്സ്ആപ്പ് നമ്പര്‍ പുറത്തുവിട്ട് മുഖ്യമന്ത്രി ഭഗവന്ത് മന്‍. ഭഗത് സിങിന്റെ രക്തസാക്ഷി ദിനമായ മാര്‍ച്ച് 23 നാണ് ഹെല്‍പ്പ് ലൈന്‍ നിലവില്‍ വരിക. ആരെങ്കിലും നിങ്ങളോട് കൈക്കൂലി ആവശ്യപ്പെട്ടാല്‍ അതിന്റെ ഓഡിയോയോ വീഡിയോയോ റെക്കോര്‍ഡ് ചെയ്ത് തനിക്ക് അയച്ചുതന്നാല്‍ മതിയെന്ന് ഭഗവന്ത് മന്‍ പ്രഖ്യാപനത്തില്‍ പറഞ്ഞു. പഞ്ചാബില്‍ നിന്ന് അഴിമതി ഇല്ലാതാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിക്ക് പുറമേ എഎപി അധികാരം പിടിക്കുന്ന ആദ്യ സംസ്ഥാനമാണ് പഞ്ചാബ്.
english summary;CM’s WhatsApp number to report corruption
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.